തൃപ്പുലിയൂരപ്പൻ എന്ന ഭക്തിഗാനാൽബത്തിനുവേണ്ടി ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച് ശ്രീ ശങ്കരൻ നമ്പൂതിരി ആലപിച്ച ഒരുഗാനം, ‘കരുണാ വാരിധേ’ നിങ്ങൾക്കായി സമർപ്പിക്കുന്നു…..
വളരെ ഭാവാത്മകമായും സ്വരാധിഷ്ഠിതമായുമാണ് ശങ്കരൻ ചേട്ടൻ ഗാനങ്ങൾ ആലപിക്കുന്നത്. വരികളെ സ്വരപ്പെടുത്തി രാഗത്തിൽ നിന്നും വ്യതിചലിക്കാതെ വേഗം തന്നെ ഗാനം പൂർത്തിയാക്കാനും അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ട്. ക്ലാസിക്കൽ/സെമി ഗാനങ്ങളിൽ നിന്നും വേറിട്ട് ലളിതഗാനങ്ങളും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. നിരവധി ടീവീ പ്രോഗ്രാമുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും മലയാള സംഗീതാസ്വാദകർക്ക് സുപരിചിതനായ അദ്ദേഹം ഈയിടെ അമേരിക്കയിലെ ചിക്കാഗോയിൽ തന്റെ സംഗീതക്കച്ചേരി അവതരിപ്പിക്കുകയുണ്ടായി. അത്യന്തം വിനയാന്വിതനും തന്റെ ഗാനം കുറ്റമറ്റതും മികച്ചതും ആയിരിക്കണമെന്നതിൽ ശ്രദ്ധാലുവുമായ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു….
Sankaran Namboothiri in Chicago
(തൃപ്പുലിയൂർ മഹാക്ഷേത്രം 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നും പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ഭീമസേനനാൽ അജ്ഞാതവാസകാലത്ത് ആരാധന നടത്തപ്പെട്ടിരുന്നെന്ന് ഐതീഹ്യമുള്ള ക്ഷേത്രവുമാണ്. ചെങ്ങന്നൂരിൽ നിന്നും 3 കി.മി. ദൂരെ മാവേലിക്കരയിലേക്കുള്ള വഴിയിലാണ് പുലിയൂർ എന്ന ഗ്രാമം)
കരുണാവാരിധേ….. ദുഃഖ-
ക്കടലേഴും താണ്ടി നിൻ തിരുമുൻപിലെത്തുമ്പോൾ
കണ്ണുതുറക്കേണമേ…
നേരുകളേതെന്നറിയാത്തൊരെന്നെയും
നേർവഴികാട്ടേണമേ, എന്നും
നീ തുണയാകേണമേ….
പലപല ജന്മമണിഞ്ഞുവലഞ്ഞൊരു
പതിരുകണക്കീ മണ്ണിൽ
അജ്ഞാതവാസത്തിൻ കഥയൊന്നുമോർക്കാതെ
കണ്ടു ചിരിച്ചെത്ര ഞാൻ!, പിന്നെ,
നൊന്തു കരഞ്ഞെത്ര ഞാൻ!
വലഞ്ഞുപോയീ അയ്യോ! തളർന്നുപോയീ…
ഭീമമീ ഗാത്രവും വിറച്ചുപോയി....
പലപല കഥയാടിപ്പൊയ്മുഖമഴിഞ്ഞൊരു
പാവയായ് വീണടിയുമ്പോൾ
തൃപ്പുലിയൂരിൻ തിടമ്പേ…, നീയല്ലാതെ
ആരുണ്ടെനിക്കാശ്രയം? ശൌരേ…
ആരേകുമന്ത്യോദകം?!
ഉറക്കമാണോ, അതോ നടിക്കയാണോ?
ഉള്ളിൽ ചിരിച്ചു നീ രസിക്കയാണോ?!!
ഇവിടെ നിന്നും വലിക്കാം
Friday, May 28, 2010
Subscribe to:
Post Comments (Atom)
9 comments:
“തൃപ്പുലിയൂരപ്പൻ” എന്ന ഭക്തിഗാനാൽബത്തിനുവേണ്ടി ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച് ശ്രീ ശങ്കരൻ നമ്പൂതിരി ആലപിച്ച ഒരുഗാനം, ‘കരുണാ വാരിധേ...’ നിങ്ങൾക്കായി സമർപ്പിക്കുന്നു…..
“കരുണാവാരിധേ....”
നല്ല ആലാപനം, വരികള്‍, സംഗീതം...
കേള്‍ക്കാന്‍ നല്ല സുഖം....
അഭിനന്ദനങ്ങള്‍ നിശി....
ഉറക്കമാണോ, അതോ നടിക്കയാണോ?
ഊറിച്ചിരിച്ചു നീ രസിക്കയാണോ?!!
ഇതില്‍ ‘ഊറിച്ചിരിച്ചു നീ രസിക്കയാണോ‘ എന്നത് ‘ഉള്ളില്‍ ചിരിച്ചുനീ രസിക്കയാണോ?‘ എന്നാണല്ലോ പാടിയിരിക്കുന്നത്, രണ്ടായാലും മനോഹരം തന്നെ.. :)
ഓഫ്: പിന്നെ, ഷിക്കാഗോയിലെ ഈ കച്ചേരി പ്രോഗ്രാമിനെ പറ്റി എതിരന്മാഷ് പാട്ടുപുസ്തകത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. അന്ന് ശങ്കരന് നമ്പൂതിരിയുടെ ‘ചിറ്റാറ്റിന്‍ കാവില്‍’ നെ പറ്റി അവിടെ ഡിസ്കഷന് നടക്കുമ്പോ ഈ അല്ബത്തിലെ ഗാനം പാടിയിട്ടുണ്ട് എന്ന് പോലും അവിടെ പറഞ്ഞില്ലല്ലോ യൂ ദുഷ്ട് നിശീ...!! :)
ശ്ശൊ..ശ്ശൊ..ശ്ശൊ..
ഞാന്‍ മിസ്സ് ചെയ്ത മുന്‍ പോസ്റ്റുകളൊക്കെ ഇപ്പോഴാ കണ്ടത്. ഏതായാലും നാട്ടില്‍ പോയാല്‍ ഈ അല്‍ബം ഏതായാലും വാങ്ങും..
ചെറിയനാടന്റെ വലിയ (വി)കൃതികള്‍ തുടരട്ടെ...
:)
ആശംസകള്‍...
നന്നായിട്ടുണ്ട് നിശീ.
ഉള്ളില്‍ ചിരിച്ചു എന്ന് തന്നെയാണ് അവിടെ ചേര്‍ച്ച.
NiSee... orupaaT santhOsham....
rachanayepatiyum sangeetham, aalaapam ennivayonnum visakalanam cheyyaan njaanaaLalla... enthaayaalum.. sukhaayi.. athryanne.
sankaran sir thanneyaan kurach divasangalaayi manassilum naavilum... athilekk marakkaanaavatha onnu kooti..
"തൃപ്പുലിയൂരിൻ തിടമ്പേ…, നീയല്ലാതെ
ആരുണ്ടെനിക്കാശ്രം"
abhi paranjath kootaatheyulla oru karakshan.. :)
നിശീ
ഗംഭീരമായിട്ടുണ്ട്. രചനയും സംഗീതവും ആലാപനവും.
(നാട്ടിലുണ്ടോ?)
അഭീ.. ഞാൻ തോൽവി സമ്മതിച്ചു, ഏതായാലും ആ നിരീക്ഷണപാടവും സമ്മതിച്ചിരിക്കുന്നു. :)
ഊറിച്ചിരിച്ചു നീ എന്നാണ് എഴുതിയിരുന്നെങ്കിലും റെക്കോഡിങ്ങ് വേളയിൽ ഉള്ളിൽ എന്നു മാറ്റുകയായിരുന്നു. പഴയ ലിറിക്സ് കോപ്പി ചെയ്തപ്പോൾ അത് ശ്രദ്ധിക്കുകയുണ്ടായില്ല, മാറ്റിയേക്കാം. ഏതായാലും നാട്ടിൽ വരുമ്പോൾ അറിയിക്കുക....
നന്ദി ദിലീപ്, ഉള്ളിൽ എന്നു തന്നെയാണ് നല്ലത്.
സതീഷ്മാഷേ, വളരെ സന്തോഷം, വന്നതിലും പാട്ടു കേട്ടതിലും. തെറ്റുകൾ തിരുത്തിയേക്കാം..
നന്ദപ്പാ, നന്ദി! നാട്ടിൽ വരുമ്പോൾ വിളിക്കാം.
സസ്നേഹം
നിശി
നിശിയേട്ടാ....
എപ്പോഴത്തേയും പോലെ തന്നെ വളരെയധികം നന്നായിട്ടുണ്ട്....
ഹൃദയത്തെ സ്പര്‍ശിക്കുന്ന വരികളും ഈണവും...
ആലാപനവും വളരെയധികം മികച്ചതായിട്ടുണ്ട്.
മുന്നോട്ടുള്ള പ്രയാണത്തിന് എന്റെ എല്ലാ ഭാവുകങ്ങളും....
Post a Comment