Thursday, February 10, 2011

ശൈവമയം.. ശക്തിമയം….

ഇന്ന് (110211) ചെറിയനാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ആറാട്ട്…

കഴിഞ്ഞ വർഷം ഇതേസമയമായിരുന്നു എന്റെ പാൽക്കാവടിയെന്ന സീഡിയുടെ റിലീസിങ്ങ്
അത് നിർവ്വഹിച്ചത്, കേരളത്തിലെ തന്നെ സത്യസന്ധനായ പോലീസ് ഓഫീസറെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പുമന്ത്രി സാക്ഷ്യപ്പെടുത്തിയ ശ്രീ രവീന്ദ്രപ്രസാദ്. റിപ്‌പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ അരങ്ങേറിയ മോക് ഡ്രില്ലിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അടുത്ത ദിവസം മരണത്തിന് കീഴടങ്ങി.



വീട്ടിൽ നിന്നും ഫോൺ കാൾ വന്നപ്പോൾ ആ വാർത്തയറിഞ്ഞ് ഞാൻ തരിച്ചു പോയി… ആ പുഞ്ചിരി എന്റെ മനസ്സിൽ നിന്നും മായ്ക്കാനാവുന്നതിലുമപ്പുറമായിരുന്നു.. ഒരു ഡി.വൈ.എസ്.പി എന്ന ജാടകളില്ലാത്ത സൌമ്യനായ മനുഷ്യൻ…. എന്റെ ഈ ഗാനം അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കു മുൻപിൽ സമർപ്പിക്കട്ടേ…. കൂടുതൽ എഴുതാൻ വാക്കുകളില്ലാ… തോന്നുന്നുമില്ലാ…





ഗാനരചന, സംഗീതം : ജി. നിശീകാന്ത്
പശ്ചാത്തല സംഗീതം : സൂര്യ നാരായണൻ

തിരുവയ്യാർകോവിൽ വാഴും ദേവകുമാരകനേ
തിരുച്ചന്തൂർ കടലോരത്തിൽ തിരുവിളയാടുവനേ
വിവിധരൂപപാരാവാരം മനസിലേകസാരാകാരം
ശൈവമയം ശക്തിമയം ചെറിയനാട്ടിൽ സുബ്രഹ്മണ്യസ്വാമി

ആദിയും അന്തവും കണ്ടറിവോനേ
ആദിപരാശക്തിതൻ മകനേ
രാവിൽ ചന്ദ്രികപോലേ നിൻ
കാരുണ്യമെന്നിൽ നിറയേണം
പാപതിമിരം മൂടും മിഴികളിൽ
നിറകതിരാകേണം, എന്നും
നിറകതിരാകേണം

മോഹിതമായാ മന്ദാകിനിയിൽ
രാപകലില്ലാതലയുമ്പോൾ
മുന്നിൽ പുഞ്ചിരിയോടെ നിൻ
മോഹനരൂപം കാണേണം
ഇഹപരശാപം തീരാൻ മുരുകാ
വരസുധയൊഴുകേണം, ദിവ്യ
വരസുധയൊഴുകേണം



ഇതുവലിക്കാൻ