Monday, March 9, 2009

സന്താനഭാഗ്യമേകാൻ...

വളരെ ധൃതിവച്ചെഴുതി എറണാകുളം ഓംകാറിൽ വച്ചുറെക്കോഡ് ചെയ്യപ്പെട്ട പാട്ടായിരുന്നു ഇത്. കടവൂർ സന്തോഷിന്റെ സംഗീതത്തിനനുസരിച്ച് വരികൾ എഴിതിയത്. ദലീമ പാടിയിരിക്കുന്നു. ദേവപാദം എന്ന ആൽബത്തിൽ നിന്ന്…

ഗാനരചന : ചെറിയനാടൻ
സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : ദലീമ

സന്താനഭാഗ്യമേകാൻ പൂജചെയ്യുന്നൂ
നാഗരാജാവേ...
ശ്രീശൈലവാസനീശൻ ശ്രീകണ്ഠപുത്രനയ്യൻ
അമരുമിച്ചെറുനാട്ടിലായ് വാണരുളും നാഗദൈവങ്ങളേ...

പാടുന്നെൻ പാഴ്മനം, ഒരു
പുള്ളോർക്കുടം പോലെയിന്നും
നീറീടും നെഞ്ചിലെ ഉലയിൽ വിനാശ-
ത്തീപടർന്നൂ
നിത്യം നിന്നെ നമിച്ചീടാം നൂറും പാലും നേദിച്ചീടാം
വരമരുളൂ നാഗയക്ഷിയമ്മേ...

എണ്ണുന്നേൻ നാൾദിനം തൃ-
ക്കണ്ണാലുഴിഞ്ഞീടുകില്ലേ...
ആയുഃരാരോഗ്യസൗഖ്യം തന്നനുഗ്ര-
ഹിക്കുകില്ലേ
കാലൻ തീണ്ടിക്കാലംപൂകും കർമ്മം ചെയ്യാനില്ലിങ്ങാരും
തുണയരുളൂ നാഗത്താന്മാരേ...


13 comments:

G. Nisikanth (നിശി) said...

സന്താനഭാഗ്യമേകാൻ പൂജചെയ്യുന്നൂ
നാഗരാജാവേ…

വളരെ ധൃതിവച്ചെഴുതി എറണാകുളം ഓംകാറിൽ വച്ചുറെക്കോഡ് ചെയ്യപ്പെട്ട പാട്ടായിരുന്നു ഇത്. കടവൂർ സന്തോഷിന്റെ സംഗീതത്തിനനുസരിച്ച് വരികൾ എഴിതിയത്. ദലീമ പാടിയിരിക്കുന്നു. ദേവപാദം എന്ന ആൽബത്തിൽ നിന്ന്…

പൊറാടത്ത് said...

വളരെ നന്നായിരിയ്ക്കുന്നു. സംഗീതത്തിനനുസരിച്ച് എഴുതിയ വരികളാണെന്ന് തോന്നില്ല. കടവൂരിന്റെ സംഗീതവും ദലീമയുടെ ആലാപനവും അസ്സലായിട്ടുണ്ട്. വളരെ നന്ദി.

ആശംസകൾ..

പാമരന്‍ said...

നന്നായിരിയ്ക്കുന്നു...

അരുണ്‍ കരിമുട്ടം said...

നല്ല വരികള്‍(മണ്ണാറശ്ശാലയാണോ ഉദ്ദേശിച്ചത്?)

മാണിക്യം said...

പാട്ട് മനോഹരം!!

കേട്ടിരുന്നു പോകുന്നു
വളരെ ഇഷ്ടമായി.
ചെറിയനാടനും
കടവൂർ സന്തോഷ് ചന്ദ്രനും
ദലീമക്കും
അഭിനന്ദനങ്ങള്‍ .............

ബഹുവ്രീഹി said...

കലക്കി മാഷെ.

പേരെഴുതിഒയില്ല്യായിരുന്നുവെങ്കിൽ ജാനകിയാണോ പാടിയ്ത് എന്നൊരു സംശയം ചോദിച്ചേർന്നു.

അസ്സലായി

G. Nisikanth (നിശി) said...

സതീഷ്‌ജി,പാമരൻ‌ജി വളരെ നന്ദി...

അരുണേ, മണ്ണാറശാലയല്ല. ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലുള്ള നാഗദൈവസ്ഥാനത്തെക്കുറിച്ചാണ്,"അമരുമീച്ചെറുനാട്ടിലായ്” ചെറുനാട് ‘ചെറിയനാട്’ തന്നെ! വന്നതിന് വളരെ നന്ദി.

മാണിക്യാമ്മോ.... വളരെ സന്തോഷമുണ്ട് ട്ടോ...

ബഹൂ... ദലീമതന്നെ, വളരെ കഴിവുണ്ടായിട്ടും വേണ്ടുംവിധം അംഗീകരിക്കപ്പെടാതെ പോയ ഒരു നല്ല ഗായിക. അതിലെ സംഗതികളൊക്കെ അവർ കയ്യിൽ നിന്നിട്ടുപാടിയതാണ്. ഇപ്പോഴത്തെ പല പുതിയ ഗായികമാർക്കും ഇല്ലാത്ത പലകഴിവുകളും അവർക്കുണ്ട്.

ബൈജു (Baiju) said...

പാട്ട് നന്നായിട്ടുണ്ട്...പിന്നണിയിലെ എല്ലവര്‍ക്കും അഭിനന്ദനങ്ങള്‍....

ചെറിയനാട്ടമ്പലവും കാവടിയാട്ടവും ഒക്കെ ഓര്‍ത്തുപോയി..

ചെറുനാട്ടിലെ ചേട്ടാ നന്ദി....

ചങ്കരന്‍ said...

മനോഹരം വരികളും പാട്ടും.

.:: ROSH ::. said...

very nice composition and lyrics. superb rendition by delima and her vocals reminds me of S Janaki songs.

ഗോപന്‍ said...

നിശിയേട്ടാ.... വളരെ വളരെ നന്നായിരിക്കുന്നു ഈ ഗാനം.... എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍....

G. Nisikanth (നിശി) said...

ബൈജൂസേ, വളരെ നന്ദി. എല്ലാ കാവടിയാട്ടത്തിനും ഞാൻ വെളിയിലായിരിക്കും!!! കണ്ടിട്ട് കാലം കുറേയായി.....

ചങ്കരൻസ്, വന്നതിനും പാട്ടുകേട്ടതിനും അഭിപ്രായങ്ങൾക്കും ഒത്തിരി നന്ദി.

ROSH : Thank you very much for your comment. I heard your some songs from your blog. Nice and sweet voice. Best wishes....

ഗോപ്സ്, നന്ണ്ട്രി തമ്പീ നണ്ട്രി.... ;)

എല്ലാവർക്കും നന്ദി....
സസ്നേഹം
നിശി / Nisi

വരവൂരാൻ said...

ചെറിയനാടനും
കടവൂർ സന്തോഷ് ചന്ദ്രനും
ദലീമക്കും
അഭിനന്ദനങ്ങള്‍