Wednesday, April 1, 2009

പ്രതീക്ഷകളോടെ വീണ്ടും!!!

ജീവിതത്തിലേക്ക് വീണ്ടും ഒരു വർഷം കൂടി!!! ഒരോ ജന്മദിനങ്ങളും പ്രതീക്ഷകളുണർത്തി കടന്നുപോകുമ്പോഴും പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടം സമ്മാനിക്കുന്നത് ഒത്തിരി സന്തോഷങ്ങളും ഇത്തിരി നൊമ്പരങ്ങളുമൊക്കെയായി ജീവിത യാഥാർത്ഥ്യങ്ങളുടെ നേർ ചിത്രങ്ങളാണ്. നിങ്ങൾ എന്നെ നിങ്ങളിലൊരാളേപ്പോലെ കരുതുന്നതറിയുമ്പോൾ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല…… കവിതകളിലൂടെയും പാട്ടുകളിലൂടെയുമുള്ള സൌഹൃദങ്ങൾ…, അതിലേറെ നൊമ്പരപ്പെടുത്തുന്ന, പലരുടേയും ജീവിത ദുഃഖങ്ങളുടെ നേർചിത്രങ്ങൾ…, ബ്ലോഗിലൂടെ ഞാനറിയാൻ തുടങ്ങിയ കാലം എങ്ങനെ മറക്കാൻ…. സ്നേഹിച്ചവർക്കെല്ലാം ഒരുപാടു നന്ദി, കൂടെ, വെറുത്തവർക്കും!

എന്റെ ബാല്യസ്മരണകളിലൂടെ….

മുറ്റത്തെച്ചെറുകാവിൽ വാടിയടരുന്നോരായിലഞ്ഞീമലർ
ഗന്ധം പൊങ്ങിടുമിന്ദ്രനീലരജനീയാമത്തിലേകാകിയാം
ഗന്ധർവ്വൻ വരവായിരിക്കുമവിടെക്കാണുന്ന കൽപ്പാളിയിൽ
കാണാമിപ്പൊഴുമന്റെ ബാല്യകലതൻ ശേഷിപ്പുപോൽ രേഖകൾ

അമ്മയുടെ സ്നേഹവാത്സല്യത്തിലൂടെ,

കണ്ണീരുപ്പുകലർന്നകഞ്ഞിയുമുടൻ ചാലിച്ചചമ്മന്തിയും
കൂട്ടിപ്ലാവിലയാലെ വാരിയൊരുവായൂതീട്ടുമാമൂട്ടുമെൻ
അമ്മയ്ക്കുമ്മപകർന്നുപണ്ടുമധുരപ്പാലൂർന്നൊരമ്മാറിലേ-
ക്കൊട്ടിച്ചേർന്നുകിടന്നു കേട്ടൊരഴലിൻ താരാട്ടുപാട്ടോർപ്പുഞാൻ

നിത്യപ്രണയസ്മരണകളിലൂടെ,

മൗനം പൂത്തുനിറഞ്ഞൊരീയിടവഴിക്കങ്ങേപ്പുറത്താരെയോ-
യെന്നുംകാത്തുവിടർന്നുവാടിയടിയുന്നോരാമലർക്കണ്ണുകൾ
തൂകും നിസ്തുലതപ്തബാഷ്പകണികയ്ക്കാകട്ടെയെൻപേനകൾ
പ്രായശ്ചിത്തമിരപ്പതാദ്യ,മതുമൽ പ്രേമത്തിനാദ്യാക്ഷരം!

ചെറിയൊരു നാടിന്റെ ഭംഗിയും…,

പാടപ്പാട്ടിഴചേർന്നുകേളിയുണരുംഗ്രാമങ്ങൾകാട്ടാറു,മേ-
കാന്തം വശ്യതപൂവിടുന്ന മുരുകത്തേവന്റെ ശ്രീകോവിലും
രാഗോന്മാദവിഭാതവേള,പുളകംകൊള്ളുന്നകാട്ടാറുതൻ
ചാലേപൂത്തുതളിർത്തുമോഹനലതാകുഞ്ജങ്ങൾ മുക്കുറ്റികൾ!

എല്ലാം, എല്ലാം സമ്മാനിച്ച സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും നിമിഷങ്ങൾ ഇനി മടങ്ങി വരാത്തതു പോലെ കടന്നു പോകുന്നു….. ഒരിക്കലും മടങ്ങിവരാത്തതു പോലെ….!!!

11 comments:

ചെറിയനാടൻ said...

കവിതകളിലൂടെയും പാട്ടുകളിലൂടെയുമുള്ള സൌഹൃദങ്ങൾ…, അതിലേറെ നൊമ്പരപ്പെടുത്തുന്ന, പലരുടേയും ജീവിത ദുഃഖങ്ങളുടെ നേർചിത്രങ്ങൾ…, ബ്ലോഗിലൂടെ ഞാനറിയാൻ തുടങ്ങിയ കാലം എങ്ങനെ മറക്കാൻ…. സ്നേഹിച്ചവർക്കെല്ലാം ഒരുപാടു നന്ദി, കൂടെ, വെറുത്തവർക്കും!

ശ്രീ said...

എന്താ പറയേണ്ടത് മാഷേ... വളരെ നന്നായിരിയ്ക്കുന്നു. ആ വരികളിലൂടെ കടന്നു പോകുമ്പോള്‍ ഓരോ ദൃശ്യവും മനസ്സില്‍ തെളിഞ്ഞു വരുന്നു...

ബഹുവ്രീഹി said...

കാപ്പി പർത്തഡേ ടൂ യൂ‍...
കാപ്പി പർത്തഡേ ടൂ യൂ‍...
കാപ്പി പാ~ർത്തഡേ ടൂ ഡീയ്യാർ നീ‍ശീ
കാ~പ്പി പാ~ർത്തഡേ ടൂ~~~~ യൂ‍~~~~~~~~

ബൈജു (Baiju) said...

നല്ല ഓര്‍മ്മകളാല്‍ സുവാസിതമായ ജീവിതം തുടര്‍ന്നും ഉണ്ടാകട്ടെ....

ആശംസകളോടെ

മാണിക്യം said...

ഹൃദയം നിറഞ്ഞ ആശംസകള്‍...!!

സര്‍‌വ്വമംഗളങ്ങളും ആശംസിക്കുന്നു.
ജഗദീശന്‍ സകല ഐശ്വര്യങ്ങളും
താങ്കളുടെ മേല്‍ ചൊരിയട്ടെ.
ദീര്‍ഘായുസ്സും,സന്തോഷവും,
സമാധാനവും, സമ്പത്തും,
ആരോഗ്യവും,സ്നേഹാദരങ്ങളും
എന്നും കൂടെയുണ്ടാവാന്‍
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!!
എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടു ...
സ്നേഹത്തോടെ മാണിക്യം

നന്ദകുമാര്‍ said...

ദീര്‍ഘായുസ്സായിരിക്കട്ടെ..
എന്നു ആശംസിക്കാലോ.. :)

ബാല്യവും പ്രണയവും നാട്ടുസ്മൃതികളും വരികളിലൂടെ വായിക്കുമ്പോള്‍ ഗൃഹാതുരമാകുന്നു മനസ്സ്.
ഇനിയും വരികളിലൂടെ ബൂലോക വാസികള്‍ക്കു നിത്യസാന്നിദ്ധ്യമേകാന്‍ കഴിയട്ടേ. ഒരുകോടി പിറന്നാളാശംസകള്‍...

നന്ദന്‍

മയൂര said...

ങ്ങള് ഏപ്രില്‍ ഫൂള്‍കാരനാല്ലെ;)

പിറന്നാളാശംസകള്‍... :)

ഗീത് said...

നിശിയുടെ ബ്ലോഗ് ഇന്നാണ് മുഴുവനായും വായിച്ചത്. പാട്ടെല്ലാം കേട്ടു. എല്ലാം നന്നായിരിക്കുന്നു.

പിറന്നാളാശംസകള്‍ നേരുന്നു.

ചെറിയനാടൻ said...

ശ്രീ... ഒത്തിരി നന്ദി, സന്തോഷവും. കടന്നുപോയ കാലങ്ങൾ എങ്ങനെ മറക്കാൻ...

ബഹൂസേ... ഡാങ്കൂ, ഡാങ്കൂ, ഡാങ്കൂ...!!! കോതപ്പെണ്ണിന്റെ പാട്ടുപോലെയുണ്ട്.

ബൈജൂസേ... റൊമ്പ നണ്ട്രി!!!

മാണിക്കാമ്മേ..., സന്തോഷമായി. നിങ്ങളുടെയൊക്കെ സ്നേഹവും സഹകരണവും പ്രോത്സാഹനങ്ങളുമൊക്കെ ഇനിയും ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നു.

നന്ദൂസേ..., ദീർഘായുസ്സായിരിക്കട്ടേ എന്നു പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. ആശംസകൾക്ക് ഒത്തിരി നന്ദി.

മയൂരാ..., നന്ദി. എന്റെ വികൃതികൾ കണ്ടാലറിയില്ലേ മ്മളൊരു ഫൂളാന്ന്... ;)

ഗീത്... തുടർന്നും വരികയും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്യുമല്ലോ....

കൂടാതെ, മെയിലിലൂടെയും ഫോണിലൂടെയും എനിക്കാശംസകൾ നേർന്ന എന്റെ സുഹൃത്തുക്കൾക്കും പുതിയ പുതിയ സൌഹൃദങ്ങൾക്കും, തിരക്കുമൂലവും സാമ്പത്തിക മാന്ദ്യം കൊണ്ടും ആഗ്രഹമുണ്ടായിട്ടും അതിനു കഴിയാതിരുന്ന ചില ഉറ്റ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

ഇതൊരു വ്യത്യസ്ത പിറന്നാളായതുകൊണ്ടാണ് ഇങ്ങനെയൊന്നെഴുതിയത്. അല്ലാതെ ഇതൊരു മഹാസംഭവമാക്കാൻ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല...

പൊറാടത്ത് said...

അയ്യോ നിശീ.. എത്താൻ കുറെ വൈകി. വൈകിയാണെങ്കിലും എന്റെയും വക കാപ്പി പർത്ത്ടേ.. :) (കപ്പ:ബഹു)

അമ്പിളി. said...

Ethra nannayi ezhuthiyirikkunnu thangal. Saraswthi kadaksham ere yulla viralukalkke ingineyokke ezhuthan kazhiyoo. Thudarnnum thangalude kavithakalum pattukalum pratheekshikkunnu.
Adhika neram blog vayikkan sadhikkarilla. Joli thirakku kondu thanne.Thangalude Site-il thudarnnum varanamennundu.

Aashamsakal.