Monday, September 10, 2012

ONAM WITH EENAM – 2012 ALBUM RELEASED


ONAM WITH EENAM – 2012 ALBUM RELEASED (ഓണപ്പാട്ടുകൾ)

12 Onam Songs and its Karaoke for Free Download

Talented Artists from Various Countries.

Visit http://onam.eenam.com, listen the songs, comment, download and share it..


1 comment:

G. Nisikanth (നിശി) said...

പതിവു പോലെ ഈണം ഓണപ്പാട്ടുകളുമായി നിങ്ങൾക്കു മുന്നിൽ എത്തുകയാണ്, 12 ഗാനങ്ങളുൾപ്പെടുത്തി അഞ്ചാമത്തെ ആൽബത്തിലൂടെ. കഴിഞ്ഞ വർഷത്തെ ഓണപ്പാട്ടുകൾ കേൾക്കുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും രേഖപ്പെടുത്തിക്കൊണ്ട്, ഈ വർഷത്തെ ഞങ്ങളുടെ എളിയ ഈ സംരംഭം നിങ്ങൾക്കു മുന്നിൽ അവതരിപ്പുക്കുന്നു. എല്ലാ ഗാനങ്ങളും ശ്രദ്ധിച്ച് കേട്ട് എല്ലാവിധ പ്രോൽസാഹനങ്ങളും നിർദ്ദേശങ്ങളും നൽകണമെന്നും അഭ്യർത്ഥിക്കുകയാണ്.

പരിമിതമായ സൗകര്യങ്ങളിൽ, പരസ്പരം കാണാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് എഴുതുകയും ഈണമിടുകയും പാടുകയും അനുബന്ധ ജോലികൾ ചെയ്യുകയും ചെയ്ത് ഓരോന്നും ഒരു ഗാനമാക്കി നിങ്ങളുടെ മുന്നിലെത്തിക്കുകയെന്ന ശ്രമകരവും ദൈർഘ്യവുമായ പ്രയത്നത്തിന്റെ ഒടുവിൽ ഉദ്ദേശിച്ച ദിവസം തന്നെ ഇത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ ‘ഈണ’ത്തിനു അതിയായ സന്തോഷമുണ്ട്. ഇനി ഇത് സംഗീതാസ്വാദകരായ നിങ്ങളുടെ പാട്ടുകളാണ്. വ്യത്യസ്ത ആസ്വാദന അഭിരുചിയുള്ളവർക്കായി ഇത്തവണ വൈവിദ്ധ്യമാർന്ന ഗാനങ്ങളാണ് ഞങ്ങൾ ഒരുക്കാൻ ശ്രമിച്ചിരിക്കുന്നത്. എല്ലാ അനുബന്ധ ജോലികളും ഓൺലൈൻ വഴി നടത്തുന്നതിനാൽ സംഭവിച്ചേക്കാവുന്ന പിഴവുകൾ സദയം ക്ഷമിച്ചും അവ ചൂണ്ടിക്കാട്ടിയും എല്ലാവരും ഈ ഗാനങ്ങളെല്ലാം തന്നെ കേട്ടും ഡൗൺലോഡ് ചെയ്തും നിങ്ങളുടെ പരമാവധി സുഹൃദ് വലയങ്ങളിലേക്ക് പങ്കുവച്ചും ഞങ്ങളുടെ ഈ സ്വതന്ത്ര സംഗീത സംരംഭം വിജയിപ്പിക്കുമല്ലോ.

എല്ലാ മാന്യ ഗാനാസ്വാദകർക്കും ‘ഈണ’ത്തിന്റേയും ‘M3DB.COM’ ന്റേയും ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോ കലാകാരന്മാരുടേയും അണിയറപ്രവർത്തകരുടേയും ഹൃദയം നിറഞ്ഞ ഓണാശംസകൾ….