ഒരുപാടുന്നാളത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനും ശേഷം ആദ്യമായി ഒരു പ്രൊഫഷണൽ ആൽബം ഇറങ്ങിയിട്ട് ഇന്നേക്ക് 5 വർഷം ആകുന്നു. ഉറ്റ സുഹൃത്തുക്കളുടെ സഹായത്താൽ ആദ്യമായി പ്രൊഫണൽ ഗാനരംഗത്തേക്ക് കടന്നുവന്നപ്പോൾ എനിക്ക് സംഗീതമൊരുക്കാൻ വന്നത് മലയാളത്തിന്റെ സ്വന്തം ശ്രീ അർജുനൻ മാസ്റ്ററും ഗാനങ്ങൾ ആലപിച്ചത് ഭാവഗായകൻ ശ്രീ പി. ജയച്ചന്ദ്രനുമായിരുന്നു എന്നത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു.
അഞ്ചു വർഷങ്ങൾ പത്തോളം ആൽബങ്ങൾ, ഈണം പോലെയുള്ള നാലോളം ഓൺലൈൻ ആൽബങ്ങൾ, നാദം പോലെയുള്ള സ്വതന്ത്ര സംഗീത സംരംഭങ്ങളിലെ ഗാനങ്ങൾ എന്നിവ ആസ്വാദക സമക്ഷം എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. അതിന് കാരണമായ ഏവരേയും മനസാ സ്മരിക്കുന്നു, നമസ്കരിക്കുന്നു.
ആദ്യ ആൽബത്തിലെ ഒരു ഗാനം ഇവിടെ സമർപ്പിക്കട്ടേ...
സ്നേഹത്തോടെ
നിശി
ഇവിടെ നിന്നും വലിക്കാം
Tuesday, October 11, 2011
Subscribe to:
Post Comments (Atom)
2 comments:
അഞ്ചു വർഷങ്ങൾ തികയുന്ന ആദ്യ ആൽബത്തിലെ ഒരു ഗാനം ഇവിടെ സമർപ്പിക്കട്ടേ...
സ്നേഹത്തോടെ
നിശി
അഭിനന്ദനങ്ങള്‍!
ഈശ്വരന് എന്നെന്നും അനുഗ്രഹിക്കട്ടെ!!
Post a Comment