Monday, February 9, 2009

തമ്പുരാനേ പരനേ…..

2005 ഇൽ ഇറങ്ങിയ “എല്ലാം സ്വാമിക്കും” 2006 ഇൽ ഇറങ്ങിയ “എന്റെ സ്വാമിക്കും” ശേഷം ഞാൻ ചെയ്ത വർക്കായിരുന്നു 2007 ജനുവരിയിൽ റിലീസ് ചെയ്ത “ദേവപാദം” എന്ന മുരുക ഭക്തിഗാന ആൽബം. ചെലവു വളരെ കുറച്ചുകൊണ്ട് വെറും 2 ആഴ്ചയ്ക്കുള്ളിൽ അതിന്റെ ജോലികൾ തീർത്തു റിലീസ് ചെയ്യാൻ കഴിഞ്ഞു. ഇതിലെ പത്തു ഗാനങ്ങളിൽ മൂന്നു ഗാനങ്ങൾക്കു സംഗീതവും ഞാൻ തന്നെ നൽകി. ആദ്യമായാണ് എഴുത്തുകൂടാതെ സംഗീതവും നൽകുന്നത്. ഈ മൂന്നു ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് എസ്. നവീൻ എന്ന യുവ പ്രതിഭയാണ്. അദ്ദേഹം ഏ.ഐ.ആർലെ ഏ ഗ്രേഡ് ആർട്ടിസ്റ്റു കൂടിയാണ്. കൂടാതെ സ്വന്തമായി റിക്കാർഡിങ്ങ് സ്റ്റുഡിയോ നടത്തുന്നു. ബാക്കി ഗാനങ്ങൾക്ക് കടവൂർ സന്തോഷ്‌ചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. മറ്റുഗാനങ്ങൾ ബിജുനാരായണൻ, വിധുപ്രതാപ്, രാധികാതിലക്, ദലീമ തുടങ്ങിയവർ ആലപിച്ചിരിക്കുന്നു. അതിലെ “തമ്പുരനേ പരനേ….” എന്ന ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള ആദ്യ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു…. താഴെക്കൊടുത്തിട്ടുള്ള പ്ലേയറിൽ കൂടിയോ ഡൌൺ‌ലോഡു ചെയ്തോ കേട്ട് അഭിപ്രായം അറിയിക്കുമല്ലോ….

നിറഞ്ഞസ്നേഹമോടെ…




ഗാനരചന, സംഗീതം : ചെറിയനാടൻ
ആലാപനം, ഓർക്കസ്ട്രേഷൻ : എസ്. നവീൻ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ
സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ….
തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നു കൊണ്ടായാലും
തുമ്പങ്ങളൻപോടൊടൊടുക്കും അമ്പോറ്റിയെന്റെ
സങ്കടം തീർക്കുകില്ലേ…, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ….

ഉണ്ണിക്കുടവയറിൽ ഉണ്ടല്ലോ മൂലോകങ്ങൾ!
ഊരുമൂവുരുചുറ്റീടാൻ മൂന്നു നിമിഷങ്ങൾ! (2)
തൃപ്പടിക്കല്ലിൽ നിറതേങ്ങയുടച്ചും, പൂജയേതും കഴിച്ചും,
ഫലമൂലം നേദിച്ചും, ഞങ്ങൾ
നിന്നെനിനച്ചാനന്ദത്തിരുമണ ഗാഥകൾപാടിവരുന്നവിരാമം
സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന-
ശങ്കകൾ നീക്കുകില്ലേ...

പമ്പകടക്കും തുമ്പിക്കൈവീശിയാൽ ദുരകൾ!
കൊമ്പിടഞ്ഞാലോ കാൽക്കൽ വീഴും അമ്പോ വിനകൾ! (2)
യാത്രമുടക്കും കലിദോഷമകറ്റി, വഴിനേരേയുണർത്തി,
വരഭാഗ്യമരുളി, മുൻപിൽ
മോദകമാമോദത്തൊടുവച്ചിവരേത്തവുമിട്ടടിവീണു നമിപ്പൂ
സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന
ശങ്കകൾ നീക്കുകില്ലേ...
തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നുകൊണ്ടായാലും
തുമ്പങ്ങളമ്പോടൊടുക്കും അമ്പോറ്റി എന്റെ
സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ.....

(ഗണപതിയെ എന്റെ ഉറ്റസുഹൃത്ത് ഗോപൻ വരച്ചത്….)




ഇവിടെ നിന്നും വലിക്കാം

20 comments:

G. Nisikanth (നിശി) said...

“തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ
സങ്കടം തീർക്കുകില്ലേ...”

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച് എസ്. നവീൻ ദേവപാദം എന്ന ആൽബത്തിനു വേണ്ടി ആലപിച്ച ഒരു ഗണേശസ്തുതി.

ഏവരും കേൾക്കുമല്ലോ....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹാവൂ , എന്തൊരു സുഖം കേട്ടിരിക്കാന്‍
ചെറിയനാടാ നന്ദി നന്ദി നന്ദി,

ഗായകനും അഭിനന്ദനങ്ങള്‍

റഫീക്ക്.പി .എസ് said...

ചേട്ടായി ....ഞാന്‍ എന്താ പറയുക ഇപ്പൊ.. തന്ങള്‍ ഒരു സകലകല വല്ലബന്‍ എന്ന് നിസ്സംശയം പറയട്ടോ... നന്നായിടുണ്ട് ,നമ്മള്‍ അമ്പലത്തില്‍ സായാഹ്നത്തില്‍ കേള്‍ക്കരില്ലേ ഇങ്ങിനെ ഉള്ള ഗാനങ്ങള്‍ ,ഇവിടെയും ആ സെയിം സമയത്തു തന്നെയാ ഇതു ആദ്യമായി കേട്ടത് ....നാട്ടില്‍ എത്തിയ പ്രതീതി ..
ഗാനരചന, സംഗീതം ,ആലാപനം, ഓർക്കസ്ട്രേഷൻ എല്ലാം നല്ല നിലവാരം പുലര്‍ത്തുന്നുണ്ട് . മറ്റു 2 ഗാനങ്ങളും ഇതിലൂടെ പ്രതീക്ഷിക്കുന്നു ...സ്നേഹത്തോടെ അനിയന്‍
റഫീക്ക് .

KUTTAN GOPURATHINKAL said...

ഗംഭീരമായിട്ടുണ്ട്, ചെറിയനാടന്‍.രചന, സംഗീതം,ഓര്‍കെസ്റ്റ്റേഷന്‍, ആലാപനം എല്ലാം നല്ല നിലവാരം പുലര്‍ത്തുന്നു.
അഭിനന്ദങ്ങള്‍.

Rajesh Raman said...

Bale Bhesh ! Ambalathil thumbikkai veeshunna oru kombante aduthu nilkkunna anubhoothi...

Valare nannayirikkunnu... AASHAMSAKAL

പൊറാടത്ത് said...

വൗ..ഗംഭീരം..

നല്ല വരികളും സംഗീതവും ആലാപനവും... എല്ലാം കൂടി നല്ലൊരു ദിവസാരംഭം സമ്മാനിച്ചതിന് ചെറിയനാടനും നവീനും നന്ദി, അഭിനന്ദൻസ്..

പിന്നെ, പാട്ടുകൾ ഇങ്ങനെ ബ്ലോഗിലിട്ടാൽ കട പൂട്ടേണ്ടി വരും ട്ടോ.. :)

ശ്രീ said...

ആശംസകള്‍ മാഷേ. ഒപ്പം പാട്ടിനു നന്ദി പറയുന്നു...
:)

മാണിക്യം said...

“തമ്പുരാനേ പരനേ
അൻപോടിന്നടിയന്റെ
സങ്കടം തീർക്കുകില്ലേ...”

സംഗീതവും ആലാപനവും..
മനോഹരം
അമ്പിളി നന്ദി
നവീനും അഭിനന്ദനങ്ങള്‍

അരുണ്‍ കരിമുട്ടം said...

അഭിനന്ദനങ്ങള്‍,ഈ പാട്ടിനും ഭഗവാന്‍റെ പടം വരച്ച ആ ചേട്ടനും

വിജയലക്ഷ്മി said...

Kettaalumkettaalum mathivarilla ee ghanapathi sthuthi..orupaadishtaayi.. aashamsakal! njaanum ezhuthi blogil postucheythittundu..oru Ghanapathy sthuthi..Record cheythilla..

വെളിച്ചപ്പാട് said...

കൊള്ളാം..

ഏ.ആര്‍. നജീം said...

“തമ്പുരാനേ പരനേ
അൻപോടിന്നടിയന്റെ
സങ്കടം തീർക്കുകില്ലേ...”


ഭക്തി ആവോളം ഉള്‍ക്കൊള്ളിച്ച വരികള്‍ കേള്‍ക്കാന്‍ ഇമ്പമാര്‍ന്ന സംഗീതം.. എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍..

വരികളിലെ പ്രാര്‍ത്ഥന ദൈവം സ്വീകരിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ദൈവം അനുഗ്രഹിക്കട്ടെ...

G. Nisikanth (നിശി) said...

പണിക്കർസാർ, വരാൻ സമയം കണ്ടെത്തിയതിലും നല്ലതെന്ന് അഭിപ്രായം പറഞ്ഞതിലും വളരെ നന്ദി...

റഫീ... അപ്പോൾ ചീത്ത വിളിച്ചാൽ നന്നാകുമല്ലേ.. :) അങ്ങനെ നീട്ടി കമന്റിടനിയാ... നന്ദി...

കുട്ടൻ തമ്പുരാനേ... കണക്കുകൂട്ടലുകൾക്കിടയിലും വന്നു പാട്ടുകേട്ടതിലും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷവും നന്ദിയും...

രാജേഷ്..., വളരെ സന്തോഷം, നന്ദിയും

പൊറാട്‌ജി, താങ്ക്യൂ, താങ്ക്യൂ, താങ്ക്യൂ... വളരെ സന്തോഷം

ശ്രീ..., വളരെ സന്തോഷം, നന്ദിയും

മാണിയ്ക്കാമ്മേ..., നന്ദിയുണ്ട് അഭിപ്രായത്തിന്

അരുൺ.. ഒത്തിരി സന്തോഷം, ഗോപനേയും അറിയിച്ചേക്കാം..

വിജയലക്ഷ്മിയമ്മേ... പാട്ടിനേക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി, അമ്മയുടെ പാട്ടും സംഗീതം കൊടുക്കാം... ന്താ..?

വെളിച്ചപ്പാടെ..., ആ ‘കൊള്ളാ’മിൽ എല്ലാം അടങ്ങിയിരിക്കുന്നതായി അടിയൻ മനസ്സിലാക്കുന്നു. നന്ദി...

ഒപ്പം കമന്റിട്ടില്ലെങ്കിലും പാട്ടുകേട്ടു പോയവർക്കും, ഡൌൺ‌ലോഡു ചെയ്തവർക്കും, മെയിലിലൂടെ അഭിപ്രായങ്ങൾ അറിയിച്ചവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി... ഈ പ്രോത്സാഹനം എന്നും ഉണ്ടാകുമെന്ന് വിശ്വസിച്ച്,

സ്നേഹപൂർവ്വം

G. Nisikanth (നിശി) said...

നജീം... വളരെ നന്ദിയും സന്തോഷവുമുണ്ട് അഭിപ്രായത്തിന്. എല്ലാവർക്കും നന്മയുണ്ടാകട്ടേ....

nandakumar said...

സാറെ.. കമന്റായി പറയാന്‍ വൈകിപ്പോയി !! ;)

സംഗതി കൊള്ളാലോ എന്ന് മുന്നേ പറഞ്ഞതല്ലേ.. പിന്നെ ടിപ്പിക്കല്‍ മ്യൂസിക് ആണെന്ന പോരായ്മയേ ഉള്ളൂ.. ;)

ചാണക്യന്‍ said...

ചെറിയനാടാ....
നന്നായിട്ടോ.....അഭിനന്ദനങ്ങള്‍...

G. Nisikanth (നിശി) said...

നന്ദാ, നന്ദി..., പിന്നെ ടിപ്പിക്കലാക്കിയത് പുതിയതൊന്നു കേൾപ്പിച്ചെടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ്. ആർക്കും പാട്ടിരുന്നു കേൾക്കാൻ പഴയതു പോലെ നേരമുണ്ടാവില്ലല്ലോ. മാത്രവുമല്ല ഞാൻ സംഗീതം പഠിക്കാത്തതിനാൽ ഒരു പുതിയ ട്യൂൺ ഡവലപ് ചെയ്തെടുക്കാൻ പറ്റില്ല. മനസ്സിൽ വരികൾ എഴുതുന്ന സമയത്തു തോന്നുന്ന ഈണം നിലനിർത്തുന്നു, അത്രമാത്രം.

ചാണക്യൻ, താങ്കൾ വന്നതിലും അഭിപ്രായമറിയിച്ചതിലും അതിയായ സന്തോഷം. ഈ സൌഹൃദം നില നിർത്തുമല്ലോ...

സസ്നേഹം

Sunith Somasekharan said...

നല്ല ഗാനം ... പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം ... ഞങ്ങള്‍ ഒരു ഭക്തി ഗാന ആല്‍ബം ചെയ്തിരുന്നു കഴിഞ്ഞ വര്ഷം ...

G. Nisikanth (നിശി) said...

സുനിത്..., വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും നന്ദി. ഏതു വർക്കാണ് കഴിഞ്ഞ വർഷം താങ്കൾ ചെയ്തത്?

ഗോപന്‍ said...

നിശിയേട്ടാ... ഇത് ആദ്യം കേട്ടത് ഞങ്ങളല്ലേ.... അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞില്ലേ ഇത് വളരെ നല്ല ഗാനമാണെന്ന്... സംഗീതവും വളരെ നന്നായിട്ടുണ്ട്.... ഈ ഗാനം കേട്ടാല്‍ ഇത് മധു ബാലകൃഷ്ണന്‍ പാടിയതുപോലെയാണ്.... ഗായകനും അഭിനന്ദനങ്ങള്‍.....