മറയാൻ തുടങ്ങുന്ന സന്ധ്യേ
പറയാതെ പോകുന്ന സന്ധ്യേ
നിറമിഴിച്ചോപ്പിന്റെയർത്ഥം
അറിയുന്നു ഞാൻ സഖീ പണ്ടേ
വർണ്ണങ്ങളായിരം ചാർത്തി
വിൺതാളിൽ നിന്നേപ്പകർത്തി
കണ്ണീരണിഞ്ഞു നീ നിൽക്കേ
എണ്ണിയാൽ തീരാത്ത പോലേ
ഞാൻ കുറിച്ചെത്രകാവ്യങ്ങൾ
നിൻ കുളിർസ്പർശത്തുടിപ്പിൽ
ഞാൻ കണ്ടു സ്വപ്നങ്ങളെന്നും
പകലുറക്കത്തിൻ സുഖത്തിൽ
പ്രേമാർദ്ദ്രമായെന്നുമെന്നും
ആ മുഗ്ദ്ധ ശാലീനഭാവം
നിൻ മന്ദഹാസത്തിനൊപ്പം
എൻ മനോപൂജയ്ക്കു പാത്രം
നീ പണ്ടുകണ്ട സ്വപ്നങ്ങൾ
നീ പിന്നറിഞ്ഞ ദുഃഖങ്ങൾ
നിൽപ്പൂ നിണം വാർന്നപോലേ
നിൻ പ്രേമനഷ്ടമോഹങ്ങൾ!
ആരെ നീ തേടിയെത്തുന്നു
ആരൊരാൾ കാത്തു നിൽക്കുന്നു
ആ രാഗമിന്നാർക്കു സ്വന്തം
അറിയാൻ കൊതിച്ചു പോകുന്നു
കരയാൻ തുടങ്ങുന്ന സന്ധ്യേ
പിരിയാനൊരുങ്ങുന്ന നിന്റെ
കരളിലെ നൊമ്പരത്താരോ
താരങ്ങളായ്ത്തീർന്നു മേലേ?
വിടപറഞ്ഞകലുന്ന നേരം
പിടയുമെന്നുള്ളമാശിച്ചു
വിടരുന്നൊരീ സ്നേഹബന്ധം
വാടാതിരുന്നെങ്കിലെന്നും.
ഇതിനൊപ്പം ഒരു സാഹസം കൂടികാണിച്ചു. എന്റെ കർണ്ണകഠോരമായ ശബ്ദത്തിൽ ഒന്നു പാടിനോക്കുകയും ചെയ്തു.
മാപ്പ്........
ഇവിടെനിന്നും വലിക്കാം
.
Subscribe to:
Post Comments (Atom)
31 comments:
മറയാൻ തുടങ്ങുന്ന സന്ധ്യേ
പറയാതെ പോകുന്ന സന്ധ്യേ
നിറമിഴിച്ചോപ്പിന്റെയർത്ഥം
അറിയുന്നു ഞാൻ സഖീ പണ്ടേ....
ഹലോ, ചെറിയനാടന്‍..
മനംപിരട്ടുന്ന ഗദ്യകവിതകള്‍ (ഗദ്യം ആണ്; കവിത പെണ്ണ്. )നെറ്റിലും അല്ലാതെയും വായിച്ച് കഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്ക്, താങ്കളുടെ രചനകള്‍, വേനലില്‍ മുഖത്ത് മഴത്തുള്ളിപതിച്ചാലെന്നപോലായി..
എന്റെ ആശംസകള്‍ ദയവായി സ്വീകരിയ്ക്കുക..
ഇറ്റ്സ് നൈസ്
പകലിന്റെ ഒടുക്കം
രാത്രിയുടെ തുടക്കം
സൂര്യഭഗവാനും ഒന്നു
മുങ്ങികുളിക്കാന്‍
ചെമ്പട്ട് പുതക്കുന്നു..
പലതും ഒര്ക്കാനും,ഓര്‍മ്മകളെ
താലോലിക്കാനും ഇഷ്ടപ്പെടുന്ന
ജീവിതത്തിന്റെ സായഹ്നങ്ങള്‍
സന്ധ്യക്ക് സമം .
പറയാതെ പോകണ്ടതായി
വരുമോ എന്ന ആശങ്ക ...
ചിന്തകള്‍ ദാര്ശനീകമാകുന്നു...
അമ്പിളീ,
നല്ല കവിത്വമുള്ള വരികള്‍..
റിപ്പബ്ലിക്ക് ദിന ആശംസകള്‍.
ഇത് നന്നായിരിക്കുന്നു.
കാണണം
read all your poems...
nice handling of language complemented with high intensity poetic energy...
congrats...
വൃത്തമൊപ്പിച്ച് ഒരു കവിത എന്നാ എഴുതാന്‍ കഴിയ്യാ എന്നു വിചാരിച്ച് അന്തമ്ല്യാതെ ഇരിക്കുമ്പോഴാ ഇതിലേയ്ക്കുള്ള വരവ്....
സന്തോഷായി...വായിക്കാന്‍ എന്തു രസം....നല്ല ആശയവും...
മനോഹരം മാഷേ.. ഇമ്പ്രൂസിന്റെ ചിരി പോലെ... :)
Vruthamulla kavitha..vrithiyulla kavitha :)
nannaayirikkunu cheriyanaadan.
(sangeetham koduthu nokkamallo?!)
മാഷെ..
എന്തിനാ സന്ധ്യേ കരയിപ്പിക്കുന്നത്? വഴിമാറിക്കൊടുക്കേണ്ടത് അവളുടെ കര്‍ത്തവ്യമല്ലെ എന്നിട്ടും എന്തിനാണവളെ പ്രതീക്ഷിക്കുന്നത്? പ്രതീക്ഷയാണല്ലൊ മുന്നോട്ട് നയിക്കുന്നത്.
വളരെ ഇഷ്ടമായീ..
ആശംസകള്‍..
സ്വന്തം,
ചേച്ചി..
“മറയാൻ തുടങ്ങുന്ന സന്ധ്യ” ഞാനെന്റെ കർണ്ണകഠോരമായ ശബ്ദത്തിൽ ഒന്നു പാടി നോക്കിയിട്ടുണ്ട്. പ്ലേയറും പോസ്റ്റിനോടൊപ്പം കൊടുത്തിരിക്കുന്നു. ഇതു കേട്ടു കഴിഞ്ഞ് നീങ്ങളെങ്ങനെ പെരുമാറിയാലും അതിന്റെ ഉത്തരവാദി ഞാനായിരിക്കില്ല.... :)
സ്നേഹപൂർവ്വം
please visit & leave your comment
http://mottunni.blogspot.com/
Nannaayirikkunnu kavitha..nalla aashayam..aashamsakal!
കവിത വായിക്കുന്നതിനായി തുറന്നപ്പോഴാണ്
കവിയുടെ പോഡ്കാസ്റ്റ്!
പിന്നെ ഒന്നും കൂടി വായിച്ചില്ല കണ്ണടച്ചിരുന്ന് അത് കേട്ടു..ഭാവ ഗംഭീരമായി ചൊല്ലിയിരിക്കുന്നു.
വളരെ മധുര മനോഹരം..
നല്ല ശബ്ദം!! കേട്ടിരുന്നാല്‍ മന്സ്സിലെ കെട്ട് അഴിയുന്നപോലെയുള്ള അനുഭവം !!
ഈ സന്ധ്യക്ക് നന്ദി....
വൗ.... മനോഹരമായ സംഗീതം. കവിത പാടി കേട്ടപ്പോൾ കൂടുതൽ സുഖമായി.
പിന്നെ, അത്ര കർണ്ണകഠോരമൊന്നുമല്ല കേട്ടൊ ശബ്ദം. റേക്കോഡിങ്ങിന്റെ ചെറിയ തകരാറാണെന്ന് തോന്നുന്നു
“മറയാൻ തുടങ്ങുന്ന സന്ധ്യേ...
പറയാതെ പോകുന്ന സന്ധ്യേ...
നിറമിഴിച്ചോപ്പിന്റെ അർത്ഥം
അറിയുന്നു ഞാൻ സഖീ പണ്ടേ...”
എനിക്കു വളരെ പ്രിയപ്പെട്ടതാണീ വരികൾ. യാത്രപറയാതെ പോകാനൊരുങ്ങുന്ന, എന്നും കലങ്ങിച്ചുവന്ന കണ്ണുകളോടെ മാത്രം കാണാൻ കഴിഞ്ഞിരുന്ന ഒരു പഴയ കൂട്ടുകാരിയുടെ മുഖം മനസ്സിൽ തെളിയുന്നു… അവിടെ വാക്കുകൾ അപൂർണ്ണമാകുന്നു…
പിന്നെ വർഷങ്ങൾക്കുശേഷം കാണുമ്പൊഴും ആ കണ്ണുകൾ കലങ്ങിത്തന്നെയിരുന്നു. നൊമ്പരങ്ങൾക്കിടയിലും ചെറുപുഞ്ചിരിയുടെ നക്ഷത്രങ്ങൾ തെളിക്കാൻ അവൾ ശ്രമിച്ചു…
മനസ്സ്, അടിത്തട്ടു കാണാനാവാത്ത കടൽ പോലെയാണ്… ജീവിതം, പുറമേ ഭംഗികാട്ടുന്ന; ഉള്ളിൽ തിളച്ചുരുകുന്ന കരയും….!!!
ശരിക്കും ഒരു ഭാവഗീതം .. കേട്ടു ..ആസ്വദിച്ചു..
കവിതയുടെ വരികളും ആലാപനവും ഇഷ്ടപ്പെട്ടു.
"ചെറിയ" നാടനല്ല അല്പം "വലിയ" നാടനാണെന്നു തന്നെ കൂട്ടിക്കൊള്ളൂ ഇനിമേലില്‍.
:)
ചെറിയനാടന്‍, നന്നായിട്ടൂണ്ട്. കർണ്ണകഠോരമായ ശബ്ദം കര്‍ണ്ണാനന്ദകരമായി കേട്ടു ;) ഒന്നു ആഞ്ഞുപിടിക്കാവുന്നതെ ഉള്ളൂ മാഷെ, അടുത്ത കാസറ്റിനു മൂന്നാലു പാട്ടുകളുടെ കാശും ലാഭിക്കം..യേത്!
:)
ശ്രീക്കുട്ടാ, ആശംസകൾ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചിരിക്കുന്നു. എങ്കിലും ‘കിടിലൻ’ ഗദ്യ കവിതകളും ഉണ്ട് കേട്ടോ. ഒരു നൂറു നന്ദി.
റഫീ, കമന്റിടുമ്പോൾ സുഖിപ്പിക്കുന്ന രണ്ടു വരിയെങ്കിലും എഴുതീട്ടുപോ അനിയാ :) ഇതെന്തോന്ന് ....!
ജോമ്മേ, ഇതൊരു നിശ്ശബ്ദനൊമ്പരമാണ്. എന്നാലും പറയാതെ പോകേണ്ടിയൊന്നും വരില്ല . വിലയിരുത്തലിനു നന്ദി….അരുൺ, കാണാൻ കായങ്കുളത്തെവിടെ വരണം? :), അഭിപ്രായത്തിനു നന്ദി…
Unnee.. Thank you very much for your compliment. Plz keep in touch
തേജസ്വിനീ… വൃത്തമൊപ്പിച്ചെഴുതാൻ ഒരു പാടുമില്ല. വെരി സിമ്പിൾ.
“ചെട്ടികുളങ്ങര മാധവിയമ്മയു-
ടെട്ടാം വയസ്സിലെ കുത്തിയോട്ടം,
തന്നന താനന തന്നാനാ തനേ…” എന്നങ്ങോട്ട് മനസ്സിലോർത്തെഴുതിയാൽ വൃത്തം ‘മഞ്ജരി‘ വരും. കടുകിട തെറ്റാതെ ആദ്യവരിയിൽ 12ഉം രണ്ടാം വരിയിൽ 10ഉം അക്ഷരങ്ങൾ വന്നിരിക്കും. രണ്ടാം വരിയുടെ അവസാനം 2 അക്ഷരം കൂടിച്ചേർന്നാൽ ‘കാകളി’യാകും! ‘അങ്കണത്തൈമാവിലന്നാദ്യത്തെപ്പഴം വീഴ്കേ’ മനസ്സിലോർത്തൊരു രണ്ടുവരി എഴുതിനോക്കിക്കേ, വൃത്തം ‘കേക’യായിരിക്കും….! :)
പിന്നെ, വൃത്തത്തിലല്ല കാര്യം കേട്ടോ.
വന്നതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരിസന്തോഷം.
സഷീഷ്മാഷേ, ഹ ഹ ഹ, ഇതിനപ്പുറം എന്തു പ്രശംസ!!!
നന്ദൂ, നിങ്ങളെന്നെ (വിഷമ)വൃത്തത്തിലാക്കും. വൃത്തതിലെഴുതുന്നവന്റെ കൈതല്ലിയൊടിക്കാൻ ചിലരിവിടെ കറങ്ങി നടക്കുന്നുണ്ട്. :)
ആരേം കാണാഞ്ഞ് സംഗീതം നമ്മളുതന്നെ കൊടുത്തു… അല്ല പിന്നെ! :), വന്നതിനും കമന്റിയതിനും ഒരുപാടു സന്തോഷം
കുഞ്ഞാ, സന്ധ്യ ഇന്നും കരയിപ്പിക്കുകയാണ് . എല്ലാവർക്കും വേണ്ടി വഴിമാറിക്കൊടുത്ത്…., നന്ദി, വന്നതിൽ…
ശ്രീച്ചീ…, ആദ്യമായി എന്റെ ബ്ലോഗിൽ വന്നതിനു നന്ദി, പിന്നെ കമന്റിയതിനു ഒത്തിരി നന്ദി.
കവിത നന്നായിട്ടുണ്ട്....
ആശംസകള്‍...*
Nalla varikal mashe.. very nice!
aalaapanavum nannaayi.
ഈ വികൃതി കൊള്ളാം കേട്ടോ... :)
നല്ല എഴുത്തും ആലാപനവും.. ഇതുവരെ ഇവിടെ വരാന്‍ കഴിഞ്ഞിട്ടില്ല... വളരെ സന്തോഷം തോന്നുന്നു.. ഇനീം വരാം ഈ വഴി.. ആശംസകള്‍....
വികൃതികള്‍ കൊള്ളാം,നല്ല ശീലുകള്‍.
മൊട്ടുണ്ണീ, ഇങ്ങനെ ഓടി നടന്നു മൊട്ടയിടുവാണോ? :)
കല്യാണിയമ്മേ.. (അതാ വിളിക്കാൻ ഒരു സുഖം!) വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം..
മാളൂ… തൃപ്തിയായി.. (ബാലചന്ദ്രമേനോൻ!):) ആദ്യമായാ ഒരാളെന്റെ ശബ്ദം നല്ലതാണെന്നു പറയുന്നത്! വന്നതിനും കവിത വായിച്ചതിനും കേട്ടതിനും ഒക്കെ ഒത്തിരി നന്ദി…
ജ്വാലാമുഖീ... വന്നതിനും ആ അഭിപ്രായത്തിനും വളരെ നന്ദി…
പണിക്കർ സാർ…, താങ്കൾ തന്ന ബിരുദം കൂടുതൽ സന്തോഷം നൽകുന്നു. താങ്കളുടെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട്… ഈ സൌഹൃദം നിലനിർത്തുമല്ലോ…
ശ്രീ… ഒരുപാടു സന്തോഷം, വീണ്ടും കാണണം…
ബഹുവ്രീഹി…, വന്നതിലും നല്ലതെന്ന് അഭിപ്രായപ്പെട്ടതിലും നന്ദിയും സന്തോഷവും. ഞാൻ നേരത്തേ പറഞ്ഞ കാര്യങ്ങൾ മറക്കില്ലെന്നു കരുതുന്നു.
പകൽ കിനാവൻ…, എന്തെങ്കിലും വികൃതിയില്ലെങ്കിൽ എന്തു രസം? അദ്യമായി എത്തിയതിൽ വളരെ സന്തോഷം, സമയം പോലെ കടക്കുമല്ലോ?
വെളിച്ചപ്പാടേ…, വളരെ സന്തോഷം, ഇടയ്ക്കു സന്ദർശിക്കുക…
ഒപ്പം, മെയിലിലൂടെ അഭിപ്രായമറിയിച്ച എന്റെ സുഹൃത്തുക്കൾക്കും, അതു ഡൌൺലോഡു ചെയ്തുകേൾക്കുവാൻ ധൈര്യം കാണിച്ചവർക്കും, എല്ലാവർക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി…, ഈ പ്രോത്സാഹനത്തിന്, വിമർശനത്തിന്, സ്നേഹത്തിന്, പിന്തുണയ്ക്ക്….
നിറഞ്ഞസ്നേഹമോടെ…
ഓ.ടോ.
ഇന്ന് ഞാൻ ഗാനരചന നിർവ്വഹിച്ചിരിക്കുന്ന പുതിയ സീഡിയുടെ പ്രകാശനമായിരുന്നു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ചു നടന്ന ചടങ്ങിൽ ശ്രീ കാവാലം ശ്രീകുമാർ പ്രസ്തുത കർമ്മം നിർവ്വഹിച്ചു. (ഇന്നാണെന്ന വിവരം ഞാനറിയുന്നത് ഇന്നലെ വൈകിയാണ്) പേര് “ശ്രീ ശിവശൈലം”, പത്തു ഗാനങ്ങൾ, ആലാപനം പ്രശസ്ത ഗായിക സുജാതയും പുതുമുഖം ഹരിദാസും. സംഗീതം വെണ്മണി പ്രകാശ്, വിതരണം വേദ് ഓഡിയോസ്...
ഏവരും ഗാനങ്ങൾ കേൾക്കുമല്ലോ, നിങ്ങളുടെ വിലയേറിയ വക്കുകൾ പ്രതീക്ഷിച്ചുകൊണ്ട്....
Valare valare nannayirikkunnu... Talanibadhamaaya Varikal..
Keep Writing !
Regards
RAjesh
ഇതു കൊള്ളാല്ലോ മാഷേ...
നന്നായിരിക്കുന്നു.
എന്തായാലും എനിക്കിതു മുഴുവന്‍ വായിക്കണം... പയ്യെ..പയ്യെ...
കാരണം പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്നു...
അഭിനന്ദനങ്ങള്‍.
nannaayirikkunnu..nallavarikal...
nannaayirikkunnu..nallavarikal...
beautiful lyrics and expressive rendition. congrats!
Post a Comment