Tuesday, January 6, 2009

“എല്ലാം സ്വാമി”യും “പത്മതീർത്ഥ”വും ഹമ്മാ ഡോട് കോമിൽ
പ്രിയപ്പെട്ടവരേ,

എന്റെ ഒരു സ്വപ്നമായിരുന്നു ഞാൻ ആരാധിക്കുന്ന അർജ്ജുനൻ മാസ്റ്ററിനും ജയേട്ടനുമൊപ്പം ഒരു ഗാനം ചെയ്യുകയെന്നത്. എന്റെ സ്നേഹസമ്പന്നരായ സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായത്തോടെ 2005“എല്ലാം സ്വാമി”യെന്ന ശബരിമല അയ്യപ്പ ഭക്തിഗാനത്തോടെ എന്റെ ആഗ്രഹം സഫലമായി. ഇന്നുവരെ 7 ആൽബങ്ങളിലയി 43 ഗാനങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞു, എല്ലാം ഭക്തിഗാനങ്ങൾ തന്നെ. കൂടാതെ പുതിയ മൂന്നെണ്ണത്തിന്റെ ജോലികൾ തീരാറാകുന്നു. അതിൽ രണ്ടാൽബങ്ങളുടെ സംഗീതവും ഞാൻ തന്നെ ചെയ്തു. സംഗീതം പഠിക്കാത്ത എനിക്കതിനെങ്ങനെ കഴിഞ്ഞെന്ന് പലപ്പോഴും അൽഭുതപ്പെടാറുണ്ട്. വേണ്ടതെല്ലാം മനസ്സിൽ തോന്നിപ്പിക്കുന്ന ഈശ്വരന്റെ അനുഗ്രഹം എന്നല്ലാതെ എന്തു പറയാൻ. അതിലെ മുപ്പതു ഗാനങ്ങൾ പി. ജയച്ചന്ദ്രൻ, വാണീജയറാം, സുജാത, മധുബാലകൃഷ്ണൻ, ബിജുനാരായണൻ, വിജയ് യേശുദാസ്, വിധുപ്രതാപ്, ജ്യോത്സ്ന, ഗായത്രി, സുദീപ് കുമാർ, ഗണേശ് സുന്ദരം തുടങ്ങിയവർ ആലപിക്കുന്നു. എന്റെ ജീവിതാഭിലാഷമായ ‘ദാസേട്ടനെക്കൊണ്ടൊരു പാട്ടിന്’ അദ്ദേഹത്തിന്റെ അനുമതിയും കാത്തിരിക്കുന്നു...

നിങ്ങൾക്കേവർക്കും കേൾക്കാനായി ഞാൻ "എല്ലാം സ്വാമി"യെന്ന എന്റെ ആദ്യ ആൽബം, ഒരുപക്ഷേ നിങ്ങൾക്കെല്ലാം സുപരിചിതമായ ഹമ്മാ ഡോട് കോമിൽ (http://www.hummaa.com/music/justarrived/Malayalam/Devotional) പ്രസിദ്ധപ്പെടുത്തുകയാണ്. അതിലെ പത്തുഗാനങ്ങളും ശ്രീ എം. കെ. അർജ്ജുനൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിൽ ഭാവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ആലപിച്ചിരിക്കുന്നു. കൂടാതെ ഹമ്മയിൽ തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന "പത്മതീർത്ഥം" വോ.1 ലും 2 ലുമായി എന്റെ 6 ഗാനങ്ങൾ കൂടിയുണ്ട്. എം.ജി.ശ്രീകുമാർ, ബിജുനാരായണൻ, ജ്യോത്സ്ന, ഗണേശ് സുന്ദരം, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായത്രി എന്നിവരാണ് ഈ ആറുഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. “എല്ലാം സ്വാമി“യെന്ന ആൽബമൊഴിച്ചുള്ളതെല്ലാം മറ്റുവ്യക്തികളും കമ്മറ്റികളുമാണ് നിർമ്മിച്ചിരിക്കുന്നതെന്നതിനാൽ വരും കാലം അവരുടെ അനുമതിയോടെ അതും പ്രസിദ്ധീകരിക്കാൻ കഴിയുമെന്നു കരുതുന്നു.
ഭക്തിഗാനങ്ങൾ ഒരു പക്ഷേ ഏവർക്കും ഇഷ്ടമായി എന്നു വരില്ല. എങ്കിലും, സമയം പോലെ നിങ്ങളേവരും പാട്ടുകൾ കേട്ട് ആ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. 'പത്മതീർഥ'മെന്ന ആൽബത്തിൽ എന്റേതല്ലാത്ത പല തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. മിക്കതും ട്യൂൺ തന്ന് എഴുതിയതായിരുന്നെങ്കിൽ പോലും എന്റെ അസാന്നിദ്ധ്യം മൂലം വാക്കുകൾ പിരിക്കുന്നതിലും ശരിയായ പദം പാടുന്നതിലും പാകപ്പിഴകൾ ഉണ്ടായിട്ടുണ്ട്, ക്ഷമിക്കുക. എങ്കിലും ഇവരുടെയൊക്കെക്കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിനുപരി എന്തു ഭാഗ്യമാണു വേണ്ടത്.

ബ്ലോഗ് സുഹൃത്തുക്കളായ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിസ്സീമമായ പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്നഭ്യർത്ഥിച്ചുകൊണ്ട്…

വിനയത്തോടെ, സ്നേഹപൂർവ്വം,

ചെറിയനാടൻ

17 comments:

ചെറിയനാടൻ said...

നിങ്ങൾക്കേവർക്കും കേൾക്കാനായി ഞാൻ “എല്ലാം സ്വാമി“യെന്ന എന്റെ ആദ്യ ആൽബം, ഒരുപക്ഷേ നിങ്ങൾക്കെല്ലാം സുപരിചിതമായ ഹമ്മാ ഡോട് കോമിൽ (http://www.hummaa.com/music/justarrived/Malayalam/Devotional) പ്രസിദ്ധപ്പെടുത്തുകയാണ്. അതിലെ പത്തുഗാനങ്ങളും ശ്രീ എം. കെ. അർജ്ജുനൻ മാസ്റ്റർ ന്റെ സംഗീതസംവിധാനത്തിൽ ഭാവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ആലപിച്ചിരിക്കുന്നു. കൂടാതെ ഹമ്മയിൽ തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന “പത്മതീർത്ഥം“ വോ.1 ലും 2 ലുമായി എന്റെ 6 ഗാനങ്ങൾ കൂടിയുണ്ട്. എം.ജി.ശ്രീകുമാർ, ബിജുനാരായണൻ, ജ്യോത്സ്ന, ഗണേശ് സുന്ദരം, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായത്രി എന്നിവരാണ് ഈ ആറുഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Ajith Nair said...

ആശംസകള്‍...പാട്ടുകള്‍ കേള്‍ക്കട്ടെ..........

കാപ്പിലാന്‍ said...

congrats .

പ്രിയ ഉണ്ണികൃഷ്ണന്‍ said...

Congrats and All the Best!!!

മാണിക്യം said...

പാട്ടുകള്‍ എല്ലാം കേട്ടു.
ശ്രവണസുന്ദരമായ
ഭക്തിനിര്‍ഭരമായ
മനോഹര ഗാനങ്ങള്‍!
അഭിനന്ദങ്ങള്‍

പാഞ്ചാലി :: Panchali said...

അഭിനന്ദനങ്ങള്‍!!

ശ്രീ said...

ഇങ്ങനെ ഒരു പ്രതിഭ ഇവിടെ ഈ ബൂലോകത്തുണ്ടെന്നറിയാന്‍ വൈകിപ്പോയി. ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിയ്ക്കുന്നു. ഒപ്പം ഗാനങ്ങള്‍ പങ്കു വച്ചതില്‍ നന്ദിയും അറിയിയ്ക്കുന്നു.

2009 ല്‍ എല്ലാ നന്മകളും നേരുന്നു...

അപ്പു said...

നന്നായിട്ടുണ്ട് ചെറിയനാടാ..
എല്ലാം സ്വാമിയിലെ ഗാനങ്ങള്‍ ഭക്തിസാന്ദ്രമായവതന്നെ. അഭിനന്ദനങ്ങള്‍!

പാറുക്കുട്ടി said...

എന്റെ ബ്ലോഗിലെ കമന്റ് കണ്ട് വന്നതാണ്.
ഈശ്വരന്റെ അനുഗ്രഹം സദാ ഉണ്ടാകട്ടെ.

പുതുവത്സരാശംസകൾ നേരുന്നു.

Krishnakumar said...

Hello Mr. Nisikanth
It is nice to hear from some one so close to my birthplace (Mavelikkara), a place I am yearning to go when I make my trip. If you are very familiar with MVKA, my native place is right nearby the Ravivarma painting school.

Great to know that you are working on such a project, my best wishes to you. As for my background, I am currently in the USA, doing my PhD in Management (yes, no connection with music). I am fanatic about music, and will never let go of a valuable music piece..like yours....hence my strong wish to personally congratulate you on your work. When I wrote that e-mail, I had only heard the CD for the first time, but since then, it has been going on and on in my car, truly wonderful work, both from a religious perspective, but more, as a music-fan, a musical perspective. I think you released the CD in 2005, am I correct? Will be e-mailing a music group shortly. I will also invite you to join the yahoo music group (you might be already a member)...

Now, please read the content below only when you get time, it is a summary of what I intend to write to my music-group, and it is mainly from a musical perspective.

Here are some points, I thought make the album stand out from most of the ones (including the film-albums coming out these days):

1. There is a unique "gelling" between rhythm & melody. I don't know how to explain it in musical terms (not an expert, learnt only a bit), but it is a feeling you get when you hear this album. It is most prominent in the song "Saranam Vili" & also the song "Pambe Nadiyaamambe". The lyrics make that rhythm-melody relationship even more beautiful to hear. The exquisite & timely use chendamelam very selectively was brilliant. I am shocked to see none of the so-called modern day music directors (supposedly bragging about higher orchestration skills) even come close to this type ingenuity.

2. The audio-recording used is absolutely mind-blowing. I don't know whether you went over-the-top in the newest electronic gadgets, but the final effect, u know, the feeling you get when you hear is wonderful. e.g. the percussion in the song "Maalikappurathamme" using an echoing sound (I may be wrong), the beat is so simple, yet, so deep and complimentary to an already great tune and lyrics. How cannot one ignore the pure emotion emanating (e.g. the solo violin in the first musical interlude; the lines "varam thedi njaan kaathu ninnu")

3. The use of simple sancharams to the ultimate effect (e.g. Sabarimala Vaazhum). The lines "akamazhinjorthal, aavazhi ninachhaal, Venamo-----bhoovil...." brilliantly written and tuned. Again it is the unique marriage between rhythm & melody...reminded me of the same in Ilayaraaja number "Kaatril Varum Geethame" (in the same raaga Kalyani).

4. I saved the last point for my greatest favorite of this album. I would say, I haven't heard such a beauiful song in several years. "Pambe Nadiyaamambe" is probably a statement that underscores the fact that ingenuity can take any form. The simple sounds that form the background of the percussion compliments the rhythm well. In the charanam when the sentence "Ninnilam kaatteettaal....soonangalundo" ends, there is a subtle touch with the veena, repeats again in the next sentence. Again the selective use of chendamelam sounds adds to the beauty of the song. Of course the sublime flute solo pieces were an amazing embellishment!!! (specifically the 1st interlude flute-piece). I would say this song is the masterpiece of the album.

Now that you might have gotten bored, I will stop.

Krishnakumar
Winston-Salem, North Carolina, USA.

താമര / Thamara said...

പ്രിയ ചെറിയനാടൻ ചേട്ടൻ,

മിക്കവാറും ബ്ലോഗുകൾ ഞാനെന്നും വായിക്കാറുണ്ടെങ്കിലും ഇതുവരെ എങ്ങും കമന്റിടാൻ തോന്നിയില്ല. അതാദ്യം താങ്കൾക്കിരിക്കട്ടേ…
ഈ പാട്ടുകൾ ഞാൻ നേരത്തേകേട്ടിരുന്നു. വീട്ടിൽ അതിന്റെ സീഡിയുണ്ടായിരുന്നെന്നു തോന്നുന്നു. ഇന്നലെ ഹമ്മയിൽ കൂടി ഒരിക്കൽ കൂടി കേട്ടു. ഗാനങ്ങളെല്ലാം നന്നായിരിക്കുന്നു. പ്രത്യേകിച്ച് “നീലിയെന്നൊരു മലയുണ്ട്” എന്ന ഗാനം. എനിക്കേറ്റവും ഇഷ്ടപ്പെട്ടതതാണ്. വളരെ സുന്ദരവും ഭക്തിസാന്ദ്രവുമായ വരികൾ. മാഷിന്റെ സംഗീതവും മികച്ചു നിൽക്കുന്നു. “മനസ്സുഖം തേടുന്ന മനസ്സുകളേ” എന്ന ഗാനം പണത്തിനും സുഖങ്ങൾക്കും പിറകേ പായുന്ന മനുഷ്യനോടുള്ള ഒരു ഉപദേശമായി അനുഭവപ്പെടുന്നു. “തിരുവാഭരണ” എന്ന ഗാനം ഒരു പഴയഗാനത്തിന്റെ ശൈലി പുലർത്തുന്നുണ്ട്. പാട്ടുകൾ അത്ര ചടുലമല്ലെങ്കിലും അർഥഭംഗികൊണ്ട് ആസ്വാദ്യമാകുന്നു. ബ്ലോഗിൽ, ഇനിയും കൂടുതൽ അറിയപ്പെടാൻ കഴിയുന്ന പ്രതിഭയുള്ള ഒരു പാട്ടെഴുത്തുകാരനുണ്ടെന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു.

സമയം പോലെ എന്റെ ബ്ലോഗും സന്ദർശിക്കുമല്ലോ. അഭിപ്രായങ്ങൾ അറിയിക്കുക

സ്നേഹപൂർവ്വം

അനിയത്തി

ചെറിയനാടൻ said...

പ്രിയപ്പെട്ട അജിത്, കാപ്പിലാൻ, പ്രിയ, മാണിയ്ക്കാമ്മ, ശ്രീ, അപ്പൂ, പാറുക്കുട്ടീ, കൃഷ്ണകുമാർ, താമര…

നിങ്ങളുടെ സ്നേഹം നിറഞ്ഞ ആശംസകൾക്ക് ഒരുപാട് ഒരുപാട് നന്ദി

എല്ലാം കൊണ്ടും വളരെയധികം ഞാൻ കഷ്ടപ്പെട്ട ഒരു വർക്കായിരുന്നു അത്. പലർക്കും ഊഹിക്കാവുന്നതിലും അപ്പുറം. പല പോരായ്മകൾ അതിലുണ്ടായിട്ടുണ്ടെന്നറിയാം. എങ്കിലും എന്നെ ഈ ലോകത്തേക്ക് എത്തിച്ചത് “എല്ലാം സ്വാമി” ആയിരുന്നു. ഒപ്പം മറക്കാനാകാത്ത ഒരുപിടി ഓർമ്മകളും. അതിനുവേണ്ടി ഒരുമാസത്തിനുള്ളിൽ ഒൻപതു തവണ ഞാൻ മലചവുട്ടിയത്, കേരളം മുഴുവൻ ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളോളം ചുറ്റിക്കറങ്ങിയത്, ദക്ഷിണാമൂർത്തിസ്വാമിയേയും എസ്.പി.ബാലസുബ്രഹ്മണ്യം സാറിനേയും കാണാനും പരിചയപ്പെടാനും കഴിഞ്ഞത്, ദാസേട്ടന്റേയും ജാനകിയമ്മയുടേയും അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത്, അതൊന്നും എനിക്കൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്. അതോടൊപ്പം അതിനെല്ലാം എന്നോടൊപ്പം ഒരു നിഴൽപോലെ നിന്ന് എന്റെ അഭാവത്തിൽ അതിനു വേണ്ടി ഓടിനടന്ന, ഒരുമിച്ചുണ്ടും ഉറങ്ങിയും കളിച്ചും പഠിച്ചും കഴിഞ്ഞ എന്റെ എല്ലാമായ ദിലീപുചേട്ടൻ ഇന്നൊപ്പമില്ലല്ലോ എന്നോർക്കുമ്പോൾ “എല്ലാം സ്വാമി” എനിക്കു ദുഃഖവും കൂടിയാകുന്നു. കഴിഞ്ഞ ജനുവരി പതിന്നാലിന് ആശുപത്രിയിൽ കിടക്കുമ്പോൾ, ആഫ്രിക്കയിൽ നിന്നും കാണാനോടിയെത്തിയ എന്നോട് അവസാനം ആവശ്യപ്പെട്ടത് അതിലെ “നിന്റെ മലയിൽ…” എന്ന അവസാനത്തെ ഗാനം പാടാനായിരുന്നു. പതറിയ അവ്യക്തമായ ശബ്ദത്തിൽ എന്റെ കൈ നെഞ്ചോടുചേർത്ത് കരഞ്ഞുകൊണ്ട് എന്നോടൊപ്പം അതേറ്റുപാടുന്നത് ഹൃദയം തകരുന്ന വേദനയോടല്ലാതെ, നിറയുന്ന കണ്ണുകളോടല്ലാതെ ഓർക്കാൻ കഴിയുന്നില്ല. അന്നുതന്നെ ആ ശബ്ദവും നിലച്ചു. എന്റെ എല്ലാ സൌഭാഗ്യവും ആ കാൽക്കൽ ഞാൻ സമർപ്പിക്കുന്നു.

കാസറ്റ്/സിഡി വിപ്ലവത്തിന്റേയും ലളിതഗാനങ്ങളുടേയും സുവർണ്ണകാലം അവസാനിച്ചതോടെ എല്ലാ എഴുത്തും ഭക്തിഗാനങ്ങളിലേക്ക് ഒതുങ്ങി, കൂടെ ഞാനും ഒതുങ്ങി! എങ്കിലും ഓരോ പാട്ടുകളെഴുതുമ്പോഴും കൂടുതൽ മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. ട്യൂണൊപ്പിച്ച് പാട്ടെഴുതുന്നതിന്റെ ബുദ്ധിമുട്ട് വളരെയധികമാണ്. പലപ്പോഴും ഫോണിലൂടെയാകും പറഞ്ഞു തരിക. എങ്കിലും ഇന്നതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു. എന്നാൽ റിക്കോഡ് ചെയ്യുമ്പോൾ എഴുതുന്നയാളുടെ സാന്നിദ്ധ്യമില്ലെങ്കിൽ ചിലപ്പോൾ തെറ്റുകൾ സംഭവിക്കാം. പത്മതീർത്ഥത്തിലെ “കൺകുളിരെ” എന്ന ജ്യോത്സ്നയുടേയും “ശങ്കരശിവ” എന്ന എം.ജിയുടേയും ഗാനങ്ങൾ അതിനുദാഹരണമാണ്. ഒന്നിൽ കൂടുതൽ തെറ്റുകൾ അതിൽ കടന്നുകൂടി.

കൃഷ്ണകുമാറിന്റെ വിശദമായ പഠനം എന്നെ അത്ഭുതപ്പെടുത്തുന്നു. താങ്കളുടെ മെയിൽ കണ്ടപ്പോൾ സത്യത്തിൽ ഞാൻ പോലും ശ്രദ്ധിക്കാത്ത പലകാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. താങ്കൾ ഇതിനായി വളരെ സമയം നീക്കി വച്ചതിൽ അതിയായ നന്ദിയുണ്ട്. താമരയുടെ അഭിപ്രായങ്ങൾക്കും ഒരായിരം നന്ദി.

കൂടാതെ മെയിലിലൂടെയും ചാറ്റിലൂടെയും അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാവർക്കും പ്രത്യേകിച്ച് അജിത്ത് (സ്മരണിക), നന്ദൻ (നന്ദപർവ്വം), സൂരജ് (അക്ഷരം), റഫീക്, കിരൺസ് (സാന്ദ്രം), ജോർജ്ജ് മാത്യു, ശ്രുതി, ശ്രീദേവി, രാജേഷ് മേനോൻ, ശ്രീക്കുട്ടൻ തുടങ്ങി എല്ലാരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടേ. കൂടാതെ എന്നും പ്രോത്സാഹിപ്പിക്കുന്ന മാണിയ്ക്കാമ്മയ്ക്കും എന്റെ പ്രത്യേക നന്ദി.

സത്യത്തിൽ ഈ ബ്ലോഗ് നിലനിർത്തുവാനുള്ള താൽപ്പര്യം തീരെ ഇല്ലാതായിരിക്കുന്നു. എനിക്കിതിൽ സൃഷ്ടിപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നു മനസ്സിലാക്കുന്നു. വെറുതേ എന്തെങ്കിലും എഴുതിക്കൂട്ടാമെന്നല്ലാതെ ഒന്നും തന്നെയില്ല. എങ്കിലും കുറേ നല്ല മനുഷ്യരെ പരിചയപ്പെടാൻ കഴിഞ്ഞതാണ് ഇതുമൂലമുണ്ടായ ഏറ്റവും വലിയ സമ്പാദ്യം. അതിനപ്പുറം ഞാൻ ഒന്നും പ്രതീക്ഷിക്കുന്നുമില്ല. സംഗീത സംവിധാനത്തിൽ താൽപ്പര്യമുള്ള പ്രതിഭാധനരായ ചെറുപ്പക്കാരെയും പുതിയ ഗായകരേയും കണ്ടെത്തി അവസരം നൽകണമെന്നുണ്ടായിരുന്നു. എങ്കിലും അതൊന്നും ഫലപ്രദമാക്കാൻ കഴിഞ്ഞില്ല. ആർക്കുമതിൽ താൽപ്പര്യമുള്ളതായും തോന്നിയില്ല.

കൂടിവന്നാൽ ഒരദ്ധ്യായം കൂടി. അതിനപ്പുറത്തേക്ക് ഇതു നീട്ടാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അറിയുന്നവർക്കും എന്നേ അറിയുന്നവർക്കും ഞാനുമായി സംവദിച്ചിട്ടുള്ളവർക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി.

സ്നേഹപൂർവ്വം

ചെറിയനാടൻ

നന്ദകുമാര്‍ said...

പ്രിയപ്പെട്ട ചെറിയനാടന്‍,

പാട്ടുകളെല്ലാം കേട്ടു, അഭിപ്രായവും പറഞ്ഞതാണല്ലോ. സത്യത്തില്‍ നിങ്ങളോടൊരു ബഹുമാനമാണ്. സംഗീത ലോകത്തെ പല പ്രമുഖരെ പരിചയപ്പെടാനും അവരുമായി ഇടപഴകാനും ഒരുമിച്ച് ഒരു പ്രൊജക്റ്റ് ചെയ്യാനും സാധിച്ചതുകൊണ്ട് തന്നെ. അകലെയിരുന്ന് ഇവരുടെ പാട്ടുകളും അനുഭവങ്ങളും കേള്‍ക്കുകയും അറിയുകയും മാത്രമാണല്ലോ എന്നെപ്പോലുള്ളവര്‍ക്ക് സാധിച്ചിട്ടുള്ളത്.
ഭക്തിഗാനം എഴുതുക എന്നത് മ്യൂസിക് ആല്‍ബം ചെയ്യുന്നപോലെ എളുപ്പമല്ല എന്നറിയാം. താങ്കള്‍ അതില്‍ നല്ലൊരു ശതമാനം വിജയിച്ചിട്ടുണ്ട്. അതിനു ഒരുപാട് അഭിനന്ദനങ്ങള്‍

പറയാന്‍ വന്നത് മറ്റൊന്നാണ്,
ബ്ലോഗ് നിര്‍ത്താന്‍ പോകുന്നു എന്ന അഭിപ്രായം കണ്ടിട്ട്. ബ്ലോഗിങ്ങില്‍ പലപ്പോഴും പലര്‍ക്കും ഒരു വിരക്തി അനുഭവപ്പെടാറുണ്ട്. കുറേകഴിയുമ്പോള്‍ അത് മാറാറുമുണ്ട്. ജോലി/ജീവിത സംബന്ധമായ തിരക്കുകളാണെങ്കില്‍ മറ്റൊന്നും പറയാനില്ല. അതല്ല പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന ഒരു വെറും തോന്നലാണ് എങ്കില്‍ അങ്ങിനെ ചെയ്യല്ലേ എന്നാണ് എനിക്കു പറയാനുള്ളത്.

റിലീസ് ചെയ്ത താങ്കളുടെ തന്നെ പാട്ടൂകള്‍, താങ്കളെഴുതിയ മറ്റു ഗാനങ്ങള്‍/കവിതകള്‍ ഒക്കെ ഇതില്‍ പ്രസിദ്ധീകരിക്കാമല്ലോ. ബൂലോകത്തുനിന്നു ഒരു ഗാനരചയിതാവ്/സംഗീതസംവിധായകന്‍ നഷ്ടപ്പെടുന്നതിന്റെ സങ്കടമാണെന്നു കൂട്ടികൊള്ളൂ.

വീണ്ടും ഇവിടെ കാണുമെന്ന പ്രതീക്ഷയോടെ..

നന്ദകുമാര്‍ said...

ഒന്നു പറയാന്‍ വിട്ടുപോയി, ഈ കമന്റ് എഴുതുമ്പോള്‍ പശ്ചാത്തലത്തില്‍ ‘നീലിയെന്നൊരു മലയുണ്ട്’ എന്ന ഗാനം ;) എല്ലാം സ്വാമിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം,; നല്ല വരികളും ;)

പൊറാടത്ത് said...

അഭിനന്ദനങ്ങൾ...ഒപ്പം ഹമ്മാ.കോമിനെ പരിചയപ്പെടുത്തിയതിന് നന്ദി..

“കൂടിവന്നാൽ ഒരദ്ധ്യായം കൂടി. അതിനപ്പുറത്തേക്ക് ഇതു നീട്ടാൻ ഉദ്ദേശിക്കുന്നില്ല..“ അതെന്താ മാഷേ..!! ദയവുചെയ്ത് ഇനിയും തുടരൂ...

ചെറിയനാടൻ said...

നന്ദാ, നമ്മൾ തമ്മിൽ വിശദമായി ചർച്ച ചെയ്തതാണല്ലോ. സത്യത്തിൽ താങ്കൾ പറഞ്ഞതുപോലെ എന്തെങ്കിലും കാര്യങ്ങൾ എഴുതിത്തുടങ്ങാം. ‘നീലിയെന്നൊരു മല‘ എനിക്കും വളരെ പ്രിയപ്പെട്ട ഗാനമാണ്. ‘സാരമതി’ എന്ന രാഗത്തിൽ മാഷതു മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു.

സതീഷ്‌ജി, താങ്കൾ പറഞ്ഞതുപോലെ നല്ല കുറേ സൌഹൃദങ്ങൾ ഇതിലൂടെ ഉണ്ടായി എന്നത് ചെറിയ കാര്യമല്ല. പരസ്പരം ആരും തമ്മിൽ തമ്മിൽ കണ്ടിട്ടില്ലെങ്കിലും വർഷങ്ങൾ പരിചയമുള്ളവരെപ്പോലെ പെരുമാറാൻ കഴിയുന്നതും അത്ര ചെറിയ കാര്യമല്ല.

തൽക്കാലം ഞാൻ പൂട്ടുവയ്ക്കുന്നില്ല :)

സമയം പോലെ സന്ദർശിക്കുക, അഭിപ്രായമറിയിക്കുക...

സ്നേഹപൂർവ്വം

വിജയലക്ഷ്മി said...

mone valare nannaayirikkunn ee bhakthi saanthramaaya ghaanangal..nammude blog kudumbathhile oru angam ennaperil njangalkkokke abhimaanikkaamallo..aashamsakal!!