Monday, October 6, 2008

എന്റെ ആദ്യ പോസ്റ്റിങ്ങ്‌......

“ആമുഖം നിരർത്ഥകം! ലോലമീനിലാവെട്ട-
ത്താമുഖം മിഴിനീരിൽ കണ്ടുഞാനെഴുതുമ്പോൾ
കഥയോ? ജീവോത്ഭിന്ന സാരമോ? സങ്കൽപ്പമോ?
കേൾപ്പവർ ചോദിച്ചേക്കാം; ഉത്തരം തരില്ലഞാൻ.”

കുറേ ആദർശങ്ങൾ, കുറേ സ്വപ്നങ്ങൾ, കുറേ സങ്കൽ‌പ്പങ്ങൾ
അതുമായി,
പലപല നാടുകളിൽ, പലപല വേഷങ്ങളിൽ….
അവരോടൊപ്പം അലിഞ്ഞു ചേർന്ന്…..
അതിൽ പലതും
ഒരിക്കലും തിരിച്ചറിയാത്ത മുഖങ്ങളായിരുന്നു.
ചിലത് എന്നെ നോക്കിച്ചിരിച്ചു…
ചിലത് തീതുപ്പി….
ആരോടും പരിഭവമില്ലാതെ…
എങ്ങും പരാതിപറയാതെ…
അന്തർമുഖനായി ഞാൻ…

അപ്പോഴും
എന്നിലെ എന്നെ അറിയാൻ
ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു…
തലമുറകൾ കൈമാറിയ വേദക്കെട്ടുകൾ ചിതലരിച്ചു….
കറുത്തപുകച്ചുരുളുകൾക്കുള്ളിൽ ഞാൻ ഒളിച്ചിരുന്നു….
ആരും എന്നെ കണ്ടില്ല….
അഥവാ,
കണ്ടില്ലെന്നു നടിച്ചു….

പിന്നെ….,
എവിടെയോ ചെന്നടിഞ്ഞു…
മരണത്തിന്റെ ഗുഹാമുഖങ്ങൾ പലപ്പോഴും മാടിവിളിച്ചു….
അപ്പൊഴൊക്കെ,
ഒരദൃശ്യകരം എന്നെ പിടിച്ചുമാറ്റിക്കൊണ്ടിരുന്നു….
ആരുടെയെന്നറിയില്ല….
അതാരെന്നുമറിയില്ല….
അതെന്റെ ചുറ്റും വലയം തീർത്തു….
ഞാനതിനുള്ളിൽ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി….

ഒരേപ്രിൽ ഒന്നിനാണെന്റെ ജനനം. (ചില സാങ്കേതിക കാരണങ്ങളാൽ, അതു പുറത്താരോടും പറയാറില്ല!!)
നാടു മുഴുവൻ കറങ്ങിത്തിരിഞ്ഞ്, പിന്നെ വിദേശങ്ങളിൽ….
ജീവിത ഭാരവുമായി അലച്ചിൽ….
എത്രകിട്ടിയാലും ചോരുന്ന കൈകൾ….
അവസാനം ആഫ്രിക്കയുടെ വന്യസൌന്ദര്യത്തിന്റെ നടുവിൽ….
ഏകനായി, എന്റെ മോഹങ്ങളുമായി…..

ഇന്നെനിക്കു പ്രയപ്പെട്ട ദിവസമാണ്
ഈ ബ്ലോഗുകൊണ്ട് എനിക്കെന്നെത്തന്നെ തൃപ്തിപ്പെടുത്താമെന്ന
ഗുണമേ കാണൂ എന്നറിയാം….
എങ്കിലും വളരെ നാളത്തെ ഒരഭിലാഷം….
സൌഹൃദ സംഘങ്ങളുടെ നടുവിലേക്ക്….
ഒരിക്കലും പരസ്പരം കാണാത്തവരെങ്കിലും
ഒരമ്മപെറ്റവരെപ്പോലെ,
ഒന്നിച്ചു പഠിച്ചവരെപ്പോലെ ലോകം….
അചിന്ത്യം അസാദ്ധ്യം, അവർണ്ണനീയം, …

അവിടേക്കു ഞാനും പറന്നെത്തുന്നു.
വെറും കയ്യുമായി….
നിങ്ങളിലൊരാളായി, നിങ്ങൾക്കൊരാളായി…..

കാണുക വല്ലപ്പോഴും….

സ്നേഹപൂർവ്വം

ചെറിയനാടൻ

5 comments:

അഗ്നി said...

boclxഇതാ പിടിച്ചോ അനുഗ്രഹാശിസ്സുകൾ
എതായാലും തുടങ്ങിയല്ലോ?
ഇനി തിരിഞ്ഞു നോക്കുകയേ ചെയ്യരുത് കെട്ടാ!!!!!!!!!!!!!!

പാഞ്ചാലി :: Panchali said...

ഉമേഷിന്റെ ബ്ലോഗ്ഗില്‍ നിന്നിവിടെ എത്തി. പോരട്ടെ കാപ്പിരികളുടെ ദേശത്തെ വിശേഷങ്ങള്‍!
പിന്നെ ഏപ്രില്‍ ഒന്നിനെക്കുറിച്ച് വിഷമിക്കണ്ട. പ്രസിദ്ധരായ ഡോക്ടര്‍ വില്യം ഹര്‍വിയും ജര്‍മന്‍ ചാന്സിലര്‍ ബിസ്മാര്‍ക്കും ഏപ്രില്‍ ഒന്ന് ജന്മദിനമുള്ളവരായിരുന്നു.
എന്തിന് നമ്മുടെ ഗൂഗിളിന്റെ ജി മെയിലിന്റെ ജന്മദിനവും Apple Inc ന്റെ ജന്മദിനവും ഏപ്രില്‍ ഒന്നാണെന്ന് തോന്നുന്നു.

ചെറിയനാടന്‍ said...

ഹാവൂ! സമാധാനമായി....!!!

Rahul said...

A VERY GUD START ......
mazhe ee malayalathil engana type cheyyunnathu enna details ... any links ... ayachu tharumo?
best wishes

pranayam said...

eda
ninte classmate aanu njan
ellam thakrannu tharippanamayathu pole ninakku thonunnille ?
onnichu padichalulla gunam aanthu
haha