Wednesday, October 19, 2011

പമ്പയൊഴുകുന്നു... പാലാഴിയൊഴുകുന്നു...

എന്റെ സ്വാമി എന്ന ഭക്തിഗാന ആൽബത്തിലെ ഞാൻ എഴുതിയ ഒരു ഗാനം.



ആലാപനം : വിൽസ്വരാജ്
സംഗീത സംവിധാനം : ബിനു ഷിദ്ദിക്

പമ്പയൊഴുകുന്നൂ.. പാലാഴിയൊഴുകുന്നൂ...
സ്വാമി നാമം പാടി ദക്ഷിണ ഗംഗയൊഴുകുന്നൂ
ഹരിഹരാത്മജനയ്യനയ്യൻ വാണിടും മലതേടിയെത്തും
പതിതരെ വരവേറ്റു സ്വാഗത ഗീതി പാടുന്നു

തരളമാനസരായ് കരിന്തുകിൽ
ചാർത്തിയും വ്രതശുദ്ധിയോടിരു
മുടിയുമേന്തി, കരികൾ മേവിടു-
മടവി താണ്ടുമ്പോൾ....
രാമചന്ദ്ര പദാരവിന്ദം
പൂത്തൊരാ പുളിനം നമിച്ചിഹ-
ശാന്തിയേകും ജലധിയിൽ നീ-
രാടി നിൽക്കുന്നു, പുണ്യം
പൂവിടും പടിയേറുവാൻ കുളിർ
മാലചാർത്തുന്നു...

കളകളാരവ ശരണമാധുരി
തൂകിയും ചരിതങ്ങൾ വാഴ്ത്തിയു-
മമൃതമായൊഴുകുന്നൊരാവഴി
തൊഴുതു നീങ്ങുമ്പോൾ
ഉണരുമേതുമനസ്സിലും ശബ-
രീശകീർത്തന സാധകം, അതു
കേട്ടു കാനന ഭൂമിയും പുള-
കാർദ്രയാകുന്നു, ഞാനും
ആ സ്വരത്തിലലിഞ്ഞു താനേ
നീലിയേറുന്നു

8 comments:

G. Nisikanth (നിശി) said...

ശ്രീ യേശുദാസിന്റെ ശബ്ദത്തോട് ഏറ്റവുമധികം സാമ്യമുള്ള വിൽസൺ എന്ന വിൽസ്വരാജ്. ഇന്ന് ഗാനമേളകളിലും ചാനലുകളിലുമൊക്കെയായി ജനപ്രിയനാണ്. വിൽസൺ ആലപിച്ച എന്റെ ഒരു ഗാനം. സംഗീതം ബിനു ഷിർദ്ദിക്

പാപ്പാത്തി said...

adipoli...!!! abhunandanam nisee....!

Unknown said...

അത് കലക്കി!!
ആശംസകള്‍ നിശി !!

കലാപന്‍.. said...

യേശുദാസിന് ജലദോഷം വന്നപോലെ ... അദ്ദേഹം അത് പോലെ മിമിക്രി ചെയ്ന്നതാണ് എന്ന് കേട്ടാല്‍ മനസിലാവും ,,, സ്വന്തം പിതൃത്വം അദ്ദേഹം ചോദ്യം ചെയ്യുന്ന പോലെ തോന്നി ഞാന്‍ ജനിച്ചത്‌ വേറെ ഏതോ പിതൃത്വം എന്ന് സംശയികും പോലെ
ഇവന്‍ മാര്‍ക്കൊന്നും വേറെ പണിയില്ലേ സ്വന്തം ശബ്ദ്ധം വിലപെട്ടതാണ് എന്ന് അറിയാത്തവര്‍ ..... ഇവനെ ഇനി വിൽസൺ ദാസ് എന്ന് വിളിക്കാം ,,,,,, i

ഗോപന്‍ അടൂര്‍ said...

കലാപന്...
അത് അങ്ങനെയല്ല.....
അത് അദ്ദേഹത്തിന്റെ സ്വന്തം ശബ്ദം തന്നെയാണ്... എനിക്ക് നേരിട്ടറിയാം അദ്ദേഹത്തെ... അത് മിമിക്രി കാണിക്കുന്നതാണ് എന്നത് തീര്‍ത്തും തെറ്റാണ്. ജാനകിയമ്മയുടെ ശബ്ദത്തില്‍ ദലീമ പാടുന്നത് മിമിക്രി ആണെന്ന് പറയാന്‍ സാധിക്കുമോ?

N V Krishnan said...

Very nice composition very well sung...Congrats...:)

N V Krishnan said...
This comment has been removed by the author.
G. Nisikanth (നിശി) said...

നടനെ അനുകരിക്കുന്നതുപോലെയല്ല ഒരു ഗായകന്റെ ശബ്ദം അതേപോലെ നിലനിർത്തി പാടുന്നത്. പലപ്പോഴും പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. ഇവിടെ വിസൺന്റെ കേസിൽ അവന്റെ ശബ്ദം ഏതാണ്ട് യേശുദാസിന്റെ പോലെതന്നെയാണ് എന്നതാണ് യാഥാർത്ഥ്യം. പിന്നെ ആ ശൈലി ലേശം അനുകരിക്കുന്നു എന്നു തോന്നുന്നു. ലൈവ് പ്രോഗ്രാമിൽ ആരാണ് പാടുന്നതെന്ന് കാണുന്നില്ലെങ്കിൽ ഒരു കുഞ്ഞും അറിയില്ല ഇത് വിൽസണാണെന്ന്. അത്രയ്ക്ക് സാമ്യമാണ്. ഗോപൻ പറഞ്ഞതുപോലെ അതു മനപ്പൂർവ്വം അനുകരിക്കുന്നതല്ല എന്നാണെന്റെ വിശ്വാസം. എത്ര അനുകരിച്ചാലും സ്റ്റുഡിയോയിൽ പാടുമ്പോൾ അത് തിരിച്ചറിയാൻ കഴിയും.

പിന്നെ അൾട്ടിമേറ്റ്ലി ഞാനൊരു ഗാനരചയിതാവാണ്. ആരാണ് പാടുന്നത് എന്ന് ഞാൻ ശ്രദ്ധിക്കാറില്ല. എന്നിൽ അർപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുക എന്നേയുള്ളൂ. അതിൽ എന്തെങ്കിലും കോപ്പിയോ അനുകരണമോ ഉണ്ടെങ്കിൽ അതിനു മറുപടി നൽകാൻ ഞാൻ ബാദ്ധ്യസ്ഥനാണ്.

ഗാനങ്ങൾ കേട്ട ഏവർക്കും എന്റെ നന്ദി, നമസ്കാരം...