ഞാൻ അവിശ്വാസിയാണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എന്റെ വിശ്വാസം അന്ധമല്ല...
ഈശ്വരൻ എന്നൊന്ന് ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ടെന്നത് നേര്...
ആ ഈശ്വരനൊട് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കുഞ്ഞിനു വേണ്ടി, അതുപോലെയുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കുവേണ്ടി എന്റെ മനസ്സുരുകിയുള്ള ഒരു പ്രാർത്ഥന, സ്വീകരിക്കും എന്ന ഉറപ്പോടെ....
ആലാപനം : മധു ബാലകൃഷ്ണൻ
തൃപ്പുലിയൂർ തേവരേ...
തൃപ്പുലിയൂർ തേവരേ...
അടിതൊട്ടുമുടിയോളം കണ്ടു വണങ്ങുവാൻ
അരികിലിതാ കാത്തു നില്പ്പൂ, നിന്റെ
അലിവിനായ് ഞാൻ കാത്തു നില്പ്പൂ...
ഒന്നും തരാനില്ല, ഉള്ളതെന്നുള്ളിലായ്
ഉള്ളൊരീ ഗാനമല്ലാതെയൊന്നും...
നേദിക്കുവാൻ, പള്ളിവേട്ടയാടും മുൻപിൽ
ഈ അശ്രുപൂക്കളല്ലാതെയൊന്നും
സ്വീകരിക്കൂ... ഹരേ... സ്വീകരിക്കൂ...
അടിയനേകും ഉപഹാരം
കാണാൻ കഴിഞ്ഞില്ലയെങ്കിലും എന്നുമാ
കായാമ്പൂ കണ്ണിൽ വിടർന്നുനില്ക്കും...
തൃപ്പുറപ്പാടിന് എഴുന്നെള്ളിനില്ക്കും നിൻ
പൂവുടലുള്ളിൽ തുടിക്കുമെന്നും
അനുഗ്രഹിക്കൂ സ്വാമീ അനുഗ്രഹിക്കൂ
എന്നെ നിൻ ഗായകനാക്കൂ
Saturday, May 21, 2011
Subscribe to:
Post Comments (Atom)
4 comments:
ആ ഈശ്വരനൊട് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കുഞ്ഞിനു വേണ്ടി, അതുപോലെയുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കുവേണ്ടി എന്റെ മനസ്സുരുകിയുള്ള ഒരു പ്രാർത്ഥന, സ്വീകരിക്കും എന്ന ഉറപ്പോടെ....
sharikkum karanju poyi...bhava theevratha athi manoharam...
!!
ആ കുഞ്ഞിനു വേണ്ടീ എന്റെ മനസുനിറഞ്ഞ്, കണ്ണുനിറഞ്ഞ പ്രാർത്ഥന! ഈ പ്രാർത്ഥന ഈശ്വരൻ സ്വീകരിക്കും എന്നുള്ള ഉറപ്പിൽ...
- സന്ധ്യ
ഇരുകൈകളുമുയർത്തിനിന്നു പാടുന്ന ഈ ഗാനം എത്തേണ്ടിടത്തെത്താതെ പോവില്ല, ഉറപ്പ്.
വരികൾ ഭക്തിസാന്ദ്രം, ഈണം ആർദ്രമധുരം, ആലാപനം ഘനഗംഭീരം.
"തൃപ്പുറപ്പാടിന് എഴുന്നെള്ളിനില്ക്കും നിൻ
പൂവുടലുള്ളിൽ തുടിക്കുമെന്നും"--എന്ന വരികളിലെ ബ്രഹ്മനും ആത്മനും തമ്മിലുള്ള ബന്ധവും അറിയുന്നു.
Post a Comment