Wednesday, March 23, 2011

സുപ്രഭാതം… സുപ്രഭാതം…

എന്റെ ഒരു ഗാനം… തൃപ്പുലിയൂരപ്പൻ എന്ന ഭക്തിഗാന ആൽബത്തിൽ നിന്ന്.


രചന & സംഗീതം : ജി. നിശീകാന്ത്
ആലാപനം : മധു ബാലകൃഷ്ണൻ & ദിവ്യ മേനോൻ

സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…

ആയിരം കൈകളിൽ സ്വർണ്ണദീപങ്ങളാൽ
ആദിത്യദേവനണണഞ്ഞൂ
തൃപ്പുലിയൂരപ്പൻ ശ്രീകാന്തൻ യോഗ-
നിദ്രയിൽ നിന്നുമുണർന്നൂ
ശംഖനിനാദമുയർന്നൂ കാറ്റിൽ
ചന്ദനഗന്ധമുതിർന്നൂ

മന്ദാരപുഷ്പങ്ങൾ തുളസിക്കതിർചേർത്തു
പുലർകന്യ വനമാലകോർത്തു
സോപാനസംഗീതധാരയിൽ ശിലപോലും
നീഹാരബിന്ദുവായലിഞ്ഞൂ
പന്ത്രണ്ടുവിളക്കിനു നട തുറന്നൂ, ദേവൻ
ദർശന പുണ്യം ചൊരിഞ്ഞൂ
സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…

ആരുംകൊതിക്കുന്നൊരാദർശനം പുല്കും
മിഴികളിൽ ഹർഷാശ്രു തൂകി
ചതുശ്ശത വഴിപാടിൻ പുണ്യങ്ങളിൽ മർത്ത്യ-
ജന്മങ്ങൾ നിർവൃതി പൂകി
ഇന്ദിരാനാഥന്റെ പാദങ്ങളിൽ ഭക്തർ
ഇന്ദീവരങ്ങളായ് മാറി
സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…



ഇവിടെ നിന്നും വലിക്കാം

10 comments:

G. Nisikanth (നിശി) said...

എന്റെ ഒരു ഗാനം… തൃപ്പുലിയൂരപ്പൻ എന്ന ഭക്തിഗാന ആൽബത്തിൽ നിന്ന്.

കേൾക്കുക.. ഏവരുടേയും വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക..
സസ്നേഹം, നിശി

N V Krishnan said...

Valare valare nannayittundu.. Varikalum aalapanavum sangeetha samvidhanavum ellam...:) Orupaadishtamaayi...:)

Vahab.Tirur said...

Ee Sundaramaaya Gaanam ...ithu theerunnathu vare njaan manassil kaanukayaayirunnu ente naadum Oru nalla pulariyum....Abhinandananm Nisiyetta....
Oru kaaryam chodhikkatte Ee Orchestraye parichayappeduthaathu cash kodutthathu kondaano...ethra perfect aanu ithinte orchestration.
dhayavaayi oro paattinteyum pirakil
athinte vijayatthile oru valiya panku vahicha paavam kalaakaaranmaare nishiyettane polullavar vismarikkaathirikkuka..ellavarkkum paadiyavare maathrame ariyendoo...sory...

Sushanth Shankar said...

Nisiyetta..

Assalaayi.. Adhiraavile kelkkaan oru vallaatha sugham undaavum.. Naale raavile njaan idhu kelkkum.. Adhinte oru sugham vere thanneya..

Rachanayum sangeetha samvidhaanavum valare nannaayittundu.. Paadiyadhine patti parayenda kaaryam illallo.. :)

Otta vaakkil paranjaal, ASSALAAYI!


- Sushanth

Krishnamurthi Balaji said...

പുലരിക്കൊരു പുഷ്പമാലയായിരുന്നു ഈ ആലാപനം ! വളരെ നന്നായിരിക്കുന്നു ! അഭിനന്ദനങ്ങള് !

Manikandan said...

വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

Praveen Nair said...

നിശിയേട്ടാ, സൂപ്പര്‍ ആയിട്ടുണ്ട്‌... ഒരുപാട് ഇഷ്ട്ടായി.... കേള്‍ക്കാന്‍ നല്ല സുഖമുള്ള ആലാപനം... പിന്നെ, പൊതുവേ കേള്‍ക്കാത്ത ചില പദപ്രയോഗങ്ങളും കൂടെ ആയപ്പോ ഒന്നൂടെ ഭംഗിയായി....

സ്നേഹപൂര്‍വ്വം,
പ്രവീണ്‍

Praveen Nair said...
This comment has been removed by the author.
G. Nisikanth (നിശി) said...

കൃഷ്ണൻ മാഷ്, വഹാബ്, സുശാന്ത്, ബാലാജി മാഷ്, മണി & പ്രവീൺ…. അഭിപ്രായങ്ങളും ആശംസകളും അറിയിച്ച എല്ലാർക്കും എന്റെ നന്ദി… ഈ പ്രോത്സാഹനവും സ്നേഹവും എന്നും ഉണ്ടാകുമല്ലോ…

സുശാന്ത്, ഞാൻ എപ്പോഴും ഈ കലാകാരന്മാരെ പരാമർശിക്കാതെ പോകില്ല. താഴേക്കു പോയാൽ തൃപ്പുലിയൂരപ്പൻ എന്ന ആൽബത്തിന്റെ റിലീസിനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഉണ്ട്. അതിൽ എല്ലാ കലാകാരന്മാരെക്കുറിച്ചും വിശദമായി ഞാൻ എഴുതിയിട്ടുണ്ട്. എപ്പോഴും ആവർത്തിക്കേണ്ടെന്നു വിചാരിച്ചാണ് വീണ്ടും അവരുടെ പേരുകൽ നൽകാതിരുന്നത്.

gopan, adoor said...

നിശിയേട്ടാ.... വളരെ വളരെ നന്നായിരിക്കുന്നു.... വരികളും, സംഗീതവും, ആലാപനവും.... അഭിനന്ദനങ്ങള്‍!!!