Thursday, September 23, 2010

അടിയനു വേണ്ടി നീ നടതുറക്കൂ…

“പാൽക്കാവടി”യെന്ന പുതിയ ഭക്തിഗാന ആൽബത്തിലെ ഒരു ഗാനം നിങ്ങളുമായി പങ്കുവയ്ക്കുന്നു.
ഗായകൻ ശ്രീ രാജേഷ് രാമൻ (http://rajeshraman.com)
രചനയും സംഗീതവും ഞാൻ നിർവ്വഹിച്ചിരിക്കുന്നു.

മിക്സിങ്ങിൽ ഒരു ചെറിയ ടൈമിങ്ങ് എറർ വന്നിട്ടുണ്ട്…

മൃദംഗം : ബാലചന്ദ്രൻ കമ്മത്
വയലിൻ : ഭവ്യ ലക്ഷ്മി
ഫ്ലൂട്ട് : ജോസി
തബല : ഉസ്താദ്… (പേരു മറന്നുപോയി!)
സിത്താർ : !! അതും മറന്നുപോയി!

വോയ്സ് റെക്കോഡിങ്ങ് : രാജേഷ് യൂ.കെ യിലെ സ്വന്തം വീട്ടിൽ
മിക്സിങ്ങ് & മാസ്റ്ററിങ്ങ് : ചേതന ഡിജിറ്റൽ, തൃശൂർ
സൌണ്ട് എഞ്ചിനീയർ : സജി രവീന്ദ്രൻ
---------------------------------------------------
അടിതൊട്ടു മുടിയോളം ഉടൽ കണ്ടുകൈതൊഴാൻ
അടിയനുവേണ്ടി നീ നടതുറക്കൂ
നടരാജപ്പെരുമാളിൻ തിരുമകനേ, ഞാൻ നിൻ
പടിയിലിതാ കാത്തു നിൽ‌പ്പൂ

ഹൃദയ കുങ്കുമം കൊണ്ടു കുറിയണിഞ്ഞും, ചുടു-
കണ്ണീരുവീണടിമുടി നനഞ്ഞും
ഭജനമിരിപ്പു ഞാൻ നിൻ സന്നിധിയിൽ
സ്കന്ദാ സവിധം അണയില്ലേ?
താരകബ്രഹ്മസാരമതേ, വേദവേദാന്ത സാഗരമേ
ഉമ കനിഞ്ഞോരു സൌഭഗമേ, ഉലകളന്നോരു വൈഭവമേ
അറിവേ അമൃതേ അഴകിന്നഴകേ
അഭയം അഭയം മുരുകാ മുരുകാ…

[ഓം അചിന്ത്യ ശക്തയേ നമഃ ഓം അനഘായ നമഃ
ഓം അക്ഷോഭ്യായ നമഃ ഓം അപരാജിതായ നമഃ
ഓം അനാഥവത്സലായ നമഃ ഓം അണുപുരേശായ നമഃ]

ബന്ധങ്ങൾ അടരാടി അകലുമ്പോൾ, ജന്മം
എന്തിനെന്നോർത്തുള്ളം പിടയുമ്പോൾ
ഭിക്ഷയിരപ്പുഞാൻ കരുണയ്ക്കായ് മുന്നിൽ
ചെറുനാടമരും നീ തരില്ലേ
ജ്ഞാനക്കനിയായ ഗുരുവരനേ, ജീവരാശിക്കൊരുറവിടമേ
കരളിൽ വിളയാടുമാണ്ടവനേ, കദനഹാരിയാം വേലവനേ
ചരിതം മധുരം ചരണം രുചിരം
ശരണം ശരണം മുരുകാ മുരുകാ…

ഗാനം കേൾക്കാൻ


adithottu-nisi-rajesh.mp3">Download

4 comments:

G. Nisikanth (നിശി) said...

“പാൽക്കാവടി”യെന്ന പുതിയ ഭക്തിഗാന ആൽബത്തിലെ ഒരു ഗാനം നിങ്ങളുമായി പങ്കുവയ്ക്കുന്നു.
ഗായകൻ ശ്രീ രാജേഷ് രാമൻ (http://rajeshraman.com)
രചനയും സംഗീതവും ഞാൻ നിർവ്വഹിച്ചിരിക്കുന്നു.

Anonymous said...

വളരെ നന്നായിട്ടുണ്ട്.. രണ്ട് ദിവസം മുന്നെ തന്നെ കേട്ടിരുന്നു.. അല്പം തിരക്കിലായിരുന്നപ്പോള്‍.. ഇപ്പോഴാ‍ണൊന്ന് ആസ്വദിച്ച് കേള്‍ക്കാന്‍ പറ്റിയത്... രാജേഷ് നന്നായി പാടിയിരിക്കുന്നു അഭിനന്ദനങ്ങള്‍! ഇത് പോലെയുള്ള മറ്റൊരുഗാനം കേട്ടതായി ഓര്‍ക്കുന്നു...

http://www.4shared.com/account/audio/sB8CbRLR/Manithante_Mizhineer.html

~കൊച്ചുമുതലാളി~

ബൈജു (Baiju) said...

പാട്ടു നേരത്തേ കേട്ടിരുന്നു, ഇന്നാണു കമന്‍റ്റടിക്കാന്‍ പറ്റിയത്....

പാട്ടു കേള്‍ക്കുന്നതിനു മുമ്പ് വരികള്‍ വായിച്ചു നോക്കി....വരികളില്‍ത്തന്നെയതാ ഈണം....

'അണുപുരേശന്‍' -- ചെറിയനാട്ടിലെ ദേവന്‍ എന്നാണോ ?

വരികളും, ഈണവും, ആലാപനവും നന്നായി... ഈ ആല്ബം പുറത്തിറങ്ങിയോ? എല്ലാ സമാരംഭങ്ങളും വിജയിക്കട്ടെ, ആശംസകള്‍....

അക്ഷരപകര്‍ച്ചകള്‍. said...

താരകബ്രഹ്മസാരമതേ, വേദവേദാന്ത സാഗരമേ
ഉമ കനിഞ്ഞോരു സൌഭഗമേ, ഉലകളന്നോരു വൈഭവമേ
അറിവേ അമൃതേ അഴകിന്നഴകേ
അഭയം അഭയം മുരുകാ മുരുകാ…
ജ്ഞാനക്കനിയായ ഗുരുവരനേ, ജീവരാശിക്കൊരുറവിടമേ
കരളിൽ വിളയാടുമാണ്ടവനേ, കദനഹാരിയാം വേലവനേ
ചരിതം മധുരം ചരണം രുചിരം
ശരണം ശരണം മുരുകാ മുരുകാ

Charanathileyum, anu pallaviyileyum ee varikal enikku valare ishttappettu. Valare nannayirikkunnu rachanayum, sangeethavum. Rajesh nannayi padiyittumundu.Ee song-nde ella team angangalkkum bhavukagal.
Nisi, thudarnnum kathinum karalinum imbamaya gaanangal menayoo. Thangalude priya shrothakkalude snehavum sahakaranavum ennum oppam undakum. Eeswaran anugrahikkatte.