
ഇന്ന് മഹാശിവരാത്രി….
എന്റെ പ്രിയ സ്നേഹിതർക്കായി ഒരു ശിവഭക്തിഗാനം…..
സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : വിത്സ്വരാജ്
ദക്ഷിണകൈലാസ നടയിൽ ഞാൻ ഗുരു
ദക്ഷിണയർപ്പിച്ചു തൊഴുതു നില്ക്കേ
ദക്ഷവൈരിയാം നീ തരില്ലേ, ദിവ്യ
ദർശനമടിയനു തമ്പുരാനേ, സാക്ഷാൽ
ദാക്ഷായണീപതേ നീ പുരാരേ…
ദേവിയോടൊരുമിച്ചു വാണരുളീടുന്ന
ശാന്തമാമവിടുത്തെ സന്നിധിയിൽ
ഒരു ചെറുകൂവളത്തിലയായി വീഴുമീ
അടിയന്റെ സങ്കടം കേൾക്കുകില്ലേ
തൃക്കരതാരാലീ മൂർദ്ധാവിൽ തൊട്ടെന്റെ
ഹൃത്തിലെ ആധികൾ തീർക്കുകില്ലേ
തീർക്കുകില്ലേ… തീർക്കുകില്ലേ….
[ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ]
താരനേർമിഴിയാകും പാർവ്വതീദേവിക്കു
പാതിമെയ്യേകി നീ പരിലസിക്കേ
പരിഭവം പറയുന്ന പരിജനങ്ങൾക്കാകെ
പരമമാം സൗഭാഗ്യം നല്കുകില്ലേ
നിൻപദ സായൂജ്യം നേടുവാൻ ശിവരാത്രി
നോല്ക്കുമെൻ പ്രാർത്ഥന കേൾക്കുകില്ലേ
കേൾക്കുകില്ലേ... കേൾക്കുകില്ലേ....
[ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ]
7 comments:
ഇന്ന് മഹാശിവരാത്രി….
എന്റെ പ്രിയ സ്നേഹിതർക്കായി എന്റെ പഴയൊരു ശിവഭക്തിഗാനം…
aaraanu ezhuthiyath ennu parayendaa...ariyaam...pakshe aaraa padiyath?
നന്നായി മാഷേ
ക്ഷമിക്കുക, ധൃതിക്കിടയിൽ അത് വിട്ടുപോയി…. വിത്സ്വരാജ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
വരികൾ വളരെയധികം ഇഷ്ടമായി.
വരികൾ, സംഗീതം ഇവ രണ്ടും ഇഷ്ടപ്പെട്ടു. എന്നാൽ ആലാപനത്തിൽ ചില സ്ഥലങ്ങളിൽ എന്തോ പോരായ്മകൾ ഉള്ളതുപോലെ, അനുപല്ലവിയുടേയും ചരണത്തിന്റേയും തുടക്കവും തൃക്കരതാരാലീ എന്ന വാക്കും ഉദാഹരണം.
എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി….
സ്നേഹപൂർവ്വം
Post a Comment